കണ്ണൂര്‍ : പച്ചക്കറിയുമായി  75-കാരി രാജമ്മ മാസത്തില്‍ രണ്ട് തവണ 580 കിലോമീറ്റര്‍ യാത്ര ചെയ്യും. പൊള്ളാച്ചിയില്‍ നിന്നും മാഹിയിലെത്തിയാണ് കച്ചവടം. പച്ചക്കറിയും പൂക്കളുമായിരുന്നു പ്രധാന വില്‍പ്പന. 40 കൊല്ലമായി രാജമ്മ ഈ യാത്ര തുടങ്ങിയിട്ട്.കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസിലാണ് പതിവായി യാത്ര. പൊള്ളാച്ചി സ്വദേശിയായ രാജമ്മ രാത്രി എത്തുന്ന തീവണ്ടിയില്‍നിന്ന് പച്ചക്കറി ഇറക്കി ഉഷാറോടെ രാവിലെ മാഹിയിലെത്തും.

To advertise here,

പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ വാങ്ങുന്നത്. ശേഷം തീവണ്ടിവഴി മാഹിയിലേക്ക് വരും. മാഹി ദേശീയപാതയോരത്താണ് കച്ചവടം. മാഹിയിലേക്ക് വരുമ്പോള്‍ കൈയില്‍ പത്തിലധികം പ്ലാസ്റ്റിക് ബാഗുകളുണ്ടാകും.

ഇവയെല്ലാം സീറ്റിനടിയില്‍ വെക്കും. പരിചയമുള്ളവര്‍ നിരവധിയുണ്ട് വണ്ടിയില്‍. വണ്ടിയില്‍നിന്ന് ഇറങ്ങുന്നവര്‍ ഈ സഞ്ചികളെടുത്ത് പ്ലാറ്റ്‌ഫോമില്‍ ഇറക്കിവെക്കും. പിന്നെ എല്ലാ സഞ്ചികളും സ്വയം ചുമന്ന് കൊണ്ടുപോകും. ഇപ്പോള്‍ വില കൂടിയത് കാരണം ഇപ്പോള്‍ പൂവ് കൊണ്ടുവരാറില്ല. ഇപ്പോള്‍ മുഴുവനും പച്ചക്കറിയാണ്. 10 കിലോയിലധികം വരും. അതിനാല്‍ മാസത്തില്‍ രണ്ട് തവണയാണ് രാജമ്മയുടെ യാത്ര. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയോടൊപ്പമാണ് താമസം.

inshort-A 75-year-old woman travels 580km twice a month from Pollachi to Mahe, Kerala, selling vegetables and flowers.