നീരജ് മാധവിന്റെ ഏറ്റവും പുതിയ റാപ് വീഡിയോ ഫ്‌ളൈ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. നീരജ്മാധവിന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
നീരജ് തന്നെയാണ് ഗാനം എഴുതിയതും ഈണമിട്ടിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും. സമകാലീന സംഭവങ്ങളും വരുംകാലത്തേക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഗാനത്തിലൂടെ പങ്കുവെയ്ക്കുന്നത്. നീരജിനൊപ്പം എസ്സാ ഫാത്തിമയും ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നു. രോഹിത് ഭാനു സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു
ഡാന്‍ പിയേഴ്‌സണാണ് ഗാനം നിര്‍മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അര്‍ക്കാഡോ ആണ് അഡീഷണല്‍ പ്രോഗ്രാമിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ഫാന്‍ നുജൂം, അക്ഷയ് ആനന്ദ്, ആല്‍ബര്‍ട്ട് തോമസ് (വാട്ടര്‍ ആഡ്‌സ്) എന്നിവര്‍ ചേര്‍ന്നാണ് വി.എഫ്.എക്‌സ്, സി.ജി.ഐ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.