മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കിഫ്ബി വഴി 220 കോടിയുടെ പദ്ധതി- മന്ത്രി എ.കെ. ശശീന്ദ്രൻ
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ നിന്ന് മലയോര കർഷകർക്ക് സംരക്ഷണം നൽകാൻ 220 കോടി രൂപയുടെ പദ്ധതി അന്തിമഘട്ടത്തിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കിഫ്ബി സഹായത്തോടെയുള്ള പദ്ധതിയിൽ 95 കിലോമീറ്റർ സൗരോർജ വേലി പൂർത്തിയായി. 186 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്താണ് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായത്. സാധാരണഗതിയിൽ ബജറ്റിൽ നാമമാത്ര തുകയാണ് സംഘർഷം തടയാൻ വകയിരുത്തിയിരുന്നത്. എന്നാൽ, രണ്ടാം എൽഡിഎഫ് സർക്കാർ ഇതിനെ ഗൗരവമായി കാണുകയും കിഫ്ബിയുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കുകയുമായിരുന്നു. കേവലം കാടും വന്യജീവികളും മനുഷ്യരും എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ചെയ്യാനും വലിയ വികസനത്തിന് സാധ്യതയുള്ളതുമായ മേഖലയായി വനംവകുപ്പ് ഇതിനെ കാണുന്നു. അതിനാൽ മനുഷ്യരേക്കാൾ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത് വന്യജീവികളെയാണെന്ന തിരിച്ചവറിവോടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. രണ്ടുഘട്ടങ്ങളിലായി 633.59 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നീക്കിവച്ച 220 കോടി രൂപയിൽ 136.52 കോടി രൂപയും പുനരധിവാസത്തിനാണ്.
അക്കേഷ്യ, യൂക്കാലി പോലുള്ള ജലാംശം വലിച്ചെടുക്കുന്ന അധിനിവേശ സസ്യങ്ങൾ വെട്ടിമാറ്റി മാവും പ്ലാവും പോലെയുള്ള മരങ്ങൾ നടും. രൂക്ഷമായ വന്യജീവിശല്യമുള്ള കോതമംഗലത്ത് കൊച്ചിൻ ഷിപ്‌യാർഡ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പരിഹാര പദ്ധതികൾക്ക് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ചാൽ അടുത്തഘട്ടമായി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കാടിനു ചുറ്റും സുരക്ഷാവലയമൊരുക്കി ജനങ്ങളെ സംരക്ഷിക്കാനാകുന്നാണ് കരുതുന്നത്. കാടിറങ്ങുന്ന മൃഗങ്ങളെയെല്ലാം വെടിവച്ചു കൊല്ലാനാവില്ല. കാരണം, എക്കോസിസ്റ്റം ആകെ മാറും. കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിൽ കേന്ദ്രസർക്കാർ 100% എതിരാണ്. വെടിവച്ചുകൊല്ലാനുള്ള ചട്ടം മാറിയാലേ, കൊന്നശേഷം കാട്ടുപന്നിയെ ഭക്ഷ്യാവശ്യത്തിനായും ഉപയോഗിക്കാനാകൂ. മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 623 കോടിയുടെ പദ്ധതിയാണ് കേന്ദ്രത്തിന് 2021ൽ സമർപ്പിച്ചത്. അവർ ഫണ്ട് തന്നിരുന്നെങ്കിൽ കിഫ്ബിയെ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല. തിരുവനന്തപുരം കോട്ടൂരിൽ ആനസംരക്ഷണം കേന്ദ്രം കേരളം ആരംഭിച്ചിട്ടുണ്ട്. 82 കോടിയാണ് ചെലവ്. തൃശൂർ പുത്തൂരിൽ സുവോളജിക്കൽ പാർക്ക് തുടങ്ങാൻ 331 കോടി രൂപയും അനുവദിച്ചു. കിഫ്ബി വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
iNSHORT-Kerala`s forest minister announces a ₹220 crore plan to protect farmers from wildlife attacks, including solar fencing and relocation.
Content Highlights: ₹220 Crore Plan to Curb Wildlife Attacks in Kerala
Published: 30 Apr 2025, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented