കക്ഷിരാഷ്ട്രീയപരമായി ഞാൻ നിഷ്പക്ഷൻ, വസ്തുതകൾ അടിസ്ഥാനമാക്കിയാവണം രാഷ്ട്രീയം - സി. രവിചന്ദ്രൻ
വസ്തുതകൾ അടിസ്ഥാനമാക്കിയാവണം രാഷ്ട്രീയമെന്ന് എസ്സൻസ് ഗ്ലോബലിന്റെ അമരക്കാരനും പ്രമുഖ സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രൻ. എനിക്ക് രാഷ്ട്രീയകാരുമായി ഒരു ബന്ധവുമില്ല. കക്ഷിരാഷ്ട്രീയപരമായി നോക്കുകയാണെങ്കിൽ ഞാൻ നിഷ്പക്ഷനാണ്. ഏതെങ്കിലും പാർട്ടി ജയിക്കുന്നതോ തോൽക്കുന്നതോ അതിന്റെ സാധ്യതകളിലോ എനിക്ക് ആശങ്കകളില്ല. എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഏതെങ്കിലുമൊരു പാർട്ടിക്ക് അനുകൂലമായോ എതിരായിട്ടോ ഒരു വരി കാണിച്ചുതരാനാകുമോ? ഞാൻ കമ്യൂണിസത്തെ വിമർശിക്കാറുണ്ട്. ഇവിടത്തെ സിപിഎം, സിപിഐ മാത്രമല്ല ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഞാൻ ആശയത്തെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വ്യത്യസ്തരായ മനുഷ്യരെ തുല്യരാക്കുക എന്നത് ഒരു ബലപ്രയോഗമാണ്. എല്ലാവരുടെയും ആവശ്യങ്ങളും ആശയങ്ങളും തുല്യമാക്കുക എന്നത് ഫാസിസമാണ്. എല്ലാവർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കണം. അതിലാണ് തുല്യത വേണ്ടത്’, രവിചന്ദ്രൻ വ്യക്തമാക്കി.
Content Highlights: Prominent freethinker C. Ravichandran emphasizes that politics should be based on facts, not party affiliations. He clarifies his neutral stance and critique of ideologies.
Published: 18 Oct 2025, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented