ചില സിനിമകൾ നമ്മളെ തേടിയെത്തുന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ വന്ന ചിത്രമാണ് സൂക്ഷ്മദർശിനിയുമെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ താരം ദീപക് പറമ്പോൾ. 'നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വന്നു ചേരുന്നതാണ്. തിരഞ്ഞെടുപ്പുകളില്ല എന്നല്ല. എങ്കിലും കൈയിൽ പത്തുപൈസയൊന്നുമില്ലാതെ കഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് നമ്മൾ ചെയ്തു പോകുന്ന ചില സിനിമകളുമുണ്ട്. ചില സമയത്ത് വലിയ ബുദ്ധിമുട്ടുകളില്ലെങ്കിൽ നമ്മൾ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്നതാണ് നിങ്ങളിപ്പോൾ എടുത്തു പറയുന്ന കഥാപാത്രങ്ങൾ'. ദീപക് പറയുന്നു

സംവിധായകൻ എന്ന സൈഡും കൂടി ഉള്ളതുകൊണ്ട് പല കഥാപാത്രങ്ങളും തന്നെ തേടി വരാറില്ലെന്ന് പറയുന്നു നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. 'ഫിലിം മേക്കർ കൂടി ആയതുകൊണ്ട് കാസ്റ്റിങ്ങ് ടൈമിൽ പല സംവിധായകരും നമ്മളെപ്പറ്റി ആലോചിക്കാറില്ല, അവസരങ്ങൾ അധികം എനിക്ക് ലഭിച്ചിട്ടില്ല. ഭ്രമയുഗം എനിക്ക് ചോയ്സേ അല്ല. ആ വേഷം ചെയ്യുക എന്നത് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. അതുപോലെ തന്നെയാണ് സ്പിരിറ്റിലെ സമീറും. ഭാഗ്യം പോലെ ലഭിച്ച കഥാപാത്രങ്ങളാണ്. അങ്ങനെ ഒന്നാണ് സൂക്ഷ്മദർശിനിയിലേതും'. സിദ്ധാർഥ് പറയുന്നു.

'നാലഞ്ച് വീടുകളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് സൂക്ഷ്മദർശിനി. സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. വളരെ രസകരമായ കഥയാണ്. ടൈറ്റിലിലെ ബ്രില്യൻസ് ഞങ്ങൾ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് തന്നെ. സൂക്ഷ്മദർശിനിയിലെ മദർ ഹൈലൈറ്റ് ചെയ്തതിന് പിന്നിലും കാര്യമുണ്ട്. അത് സിനിമ കാണുമ്പോൾ മനസിലാകും. പ്രേക്ഷകർ കാത്തിരിക്കുന്ന പോലെ നസ്രിയ-ബേസിൽ ജോഡിയുടെ പ്രകടനം കാണാൻ ഞങ്ങളും എക്സൈറ്റഡ് ആണ്. അതുകൂടാതെ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ഇതിന്റെ ഭാഗമായതും സൂക്ഷ്മദർശിനിയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്'. ദീപകിനും സിദ്ധാർഥിനുമൊപ്പം ചിത്രത്തിലെ താരങ്ങളായ അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ് എന്നിവർ Talkies ൽ ചേരുന്നു

To advertise here,

Inshort: Deepak Parambol and Siddharth Bharathan on their roles in the upcoming Malayalam film Sookshma Darshini, starring Nazriya Nazim and Basil Joseph.