ഗൂഗിൾ സ്‌റ്റോറേജ് ഫുൾ ആണോ? വീഡിയോയും ഫോട്ടോയും ഡിലീറ്റ് ചെയ്യാതെ ഇനി സ്റ്റോറേജ് കൂട്ടാം | How To
ഗൂഗിൾ സ്‌റ്റോറേജ് ഫുൾ ആയെന്ന നോട്ടിഫിക്കേഷൻ എത്രതവണ ഫോണിൽ നിങ്ങൾക്ക് വന്നിട്ടുണ്ട്? എന്നിട്ട് ഒരിക്കല്ലെങ്കിലും നിങ്ങളത് മൈൻഡ് ചെയ്തോ? ഇനി നിങ്ങളുടെ മെയിൽ ഒന്നും ഡെലിവറാകാത്ത അവസ്ഥയിലേക്ക് കാര്യമെത്തിക്കണോ? ഫയലൊന്നും ഡിലീറ്റാക്കാതെ ഗൂഗിൾ സ്റ്റോറേജ് കൂട്ടാനാകും. എങ്ങനെയെന്നല്ലേ, അതിനൊരു വഴിയുണ്ട്.
ഗൂഗിൾ ക്രോമിൽ photos.google.com എന്നാദ്യം സെർച്ച് ചെയ്യണം. തുറന്ന് വരുന്ന ടാബിൽ സ്റ്റോറേജ് ഫുളാണെന്ന വാണിങ് മെസേജിനൊപ്പമുള്ള മാനേജ് സ്‌റ്റോറേജ് എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറക്കുന്ന ടാബിൽ റിക്കവർ സ്‌റ്റോറേജ് എന്ന ഓപ്ഷന് താഴെയുള്ള ലേൺ മോർ ക്ലിക്ക് ചെയ്യുക. ഇനി വരുന്ന ബോക്സിൽ i can understand that compressing my existing photos and videos cannot be undone എന്നതിന് നേരെ ടിക് ചെയ്ത ശേഷം Compress existing photos & videos എന്നത് ക്ലിക്ക് ചെയ്യുക. നമ്മൾ ചെയ്യേണ്ട പണി കഴിഞ്ഞു. ബാക്കി ഗൂഗിൾ ഫോട്ടോസ് ചെയ്തുകൊള്ളും. കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ നമ്മുടെ ഫോണിലുള്ള ഫോട്ടോകളും വീഡിയോകളും കംപ്രസ് ചെയ്‌തു സ്‌റ്റോറേജ് തിരികെ നൽകും. ഇനി എത്ര സ്റ്റോറേജ് ബാക്കിയുണ്ടെന്ന് കാണാനുമാകാം.
Inshort: Running out of Google Drive space? Learn how to compress photos & videos to recover storage without deleting anything. Easy steps!
Content Highlights: Maximize Google Storage: A Simple Guide to Compressing Photos and Videos
Published: 06 May 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented