1995ൽ ഇറങ്ങിയ ബോലോ താ രാ രാ രാ... എന്ന പാട്ട് ഇപ്പോഴും അതിന്റെ ഓളത്തിൽ പാടി നടക്കുന്നവരാണ് നാം. ദലേര്‍ മെഹന്ദി എന്ന പഞ്ചാബി ഗായകന്റെ മാസ്മരിക ശബ്ദം മലയാളികളിൽ ഉണ്ടാക്കിയ സ്വാധീനം അത്രയും വലുതാണ്. ഭാംഗ്രസംഗീതത്തിന്റെ 'ബോലോ താ രാ രാ രാ' എഡിഷൻ  ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആരാധകരെയാണ് ദലേര്‍ മെഹന്ദിക്ക്  നേടിക്കൊടുത്തത്. പഞ്ചാബിന്റെ തനത് നൃത്തകലാരൂപമായ ഭാംഗ്രയാണ് പാട്ടിലുടനീളം നമുക്ക് കാണാവാവുക. 

To advertise here,

ഇൻഡി പോപ്പ് ആൽബങ്ങളുടെ കൂട്ടത്തിൽ ​ദലേർ മെഹന്ദിയുടെ പ‍ഞ്ചാബി ​ഗാനങ്ങൾ വേറിട്ട് നിൽക്കുന്നതിന്റെ കാരണം അതിന്റെ സം​ഗീതവും താളവും തന്നെയാണ്. ഡർദീ റബ് റബ്, ആസ്വാദകരിൽ കോളിളക്കമുണ്ടാക്കിയ തുണക് തുണക് തുൻ എന്നീ പാട്ടുകളെല്ലാം ദലേർ മെഹന്ദി എന്ന അസാമാന്യ സം​ഗീതഞ്ജന്റെ ശബ്ദത്തിൽ ഹിറ്റുകളായി മാറി. അദ്ദേഹത്തിന്റെ ഡാന്‍സ് നമ്പറുകളും ശബ്ദവും തലപ്പാവും  കുപ്പായങ്ങളുമൊക്കെ ഒരു വേറിട്ട ഐഡന്റിറ്റിയാണ് അദ്ദേഹത്തിന് നൽകിയത്.