'ഒരു പുഷ്പം മാത്രം എന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...പാടുന്നത് ഗായകന്‍ കാര്‍ത്തിക്, പാടിയത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം കോവിഡ് 19 എതിരെ പോരാടുന്നവര്‍ക്കും വേണ്ടി. കേരളം മികച്ച പ്രതിരോധമാണ് വൈറസിനെതിരേ നടത്തുന്നത് എന്നും കാര്‍ത്തിക്ക് പറഞ്ഞു.

To advertise here,

അതുകൊണ്ട് തന്നെ കേരള മുഖ്യമന്ത്രിക്കും ഒപ്പം ആ ടീമില്‍ ഉള്ളവര്‍ക്കും വേണ്ടി താന്‍ ഒരു പാട്ട് പാടി സമര്‍പ്പിക്കുകയാണെന്നു പറഞ്ഞാണ് കാര്‍ത്തിക്ക് ഒരുപുഷ്പ്പം മാത്രം എന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ എന്ന പാട്ട് പാടിയത്.

ആസ്വാദകര്‍ക്ക് ഇഷ്ടഗായകരോട് നേരിട്ട് സംസാരിക്കാനും അവരുടെ പാട്ടുകള്‍ കേള്‍ക്കാനും മാതൃഭൂമിഡോട്ട്‌കോമും കപ്പ ടിവിയും ചേര്‍ന്ന്  ഒരുക്കിയ മ്യൂസിക് മോജോ ലൈവിലാണ് കാര്‍ത്തിക്   ഗാനം ആലപിച്ചത്.

വീഡിയോയുടെ പൂര്‍ണരൂപം കാണാം