ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് ഷെല്ലി കിഷോര്‍. നിരവധി സിനിമകളിലും വേഷമിട്ട ഷെല്ലിക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു 'മിന്നല്‍ മുരളി'യിലെ ഉഷ. ഇന്ന് തന്റെ പേരിനേക്കാളും ആളുകള്‍ക്ക് പരിചിതം 'ഉഷ'യും സീരിയലിലെ 'ശാലിനി'യുമൊക്കെയാണെന്ന് പറയുകയാണ് ഷെല്ലി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കള്‍' ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. 

To advertise here,

'എന്റെ പേര് ഷെല്ലിയാണെന്ന് പലര്‍ക്കും അറിയില്ല. പലരും ശാലിനി, ഉഷ എന്നൊക്കെ കഥാപാത്രങ്ങളുടെ പേരാണ് വിളിക്കാറ്. ഒരു ആദിവാസി കോളനിയിലായിരുന്നു മിന്നല്‍മുരളിയുടെ ഷൂട്ട്. ടൊവിനോ മുന്നില്‍ കൂടി പോയിട്ടും ആരും നോക്കിയില്ല, അവര്‍ എന്നെ വിളിച്ച് ഫോട്ടോയെടുത്തു. ഞാനാകെ സര്‍പ്രൈസ് ആയിപ്പോയി. ടെലിവിഷന്റെ റീച്ച് ആണത്. മാത്രമല്ല ചില കഥാപാത്രങ്ങള്‍ ആളുകളുടെ മനസില്‍ എന്നുമുണ്ടാകും'. മിന്നല്‍മുരളിയിലൂടെ തനിക്ക് വലിയ നേട്ടമാണുണ്ടായതെന്നും ഷെല്ലി പറയുന്നു.