രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് സംവിധായകൻ ഷാജി ഷാജി. എൻ കരുണിനെ ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണാത്മകമായ വാർത്തയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

"ചില വ്യക്തികളോടുള്ള പ്രശ്നത്തിന്റെ പേരിൽ അക്കാദമിയുമായി സഹകരിക്കാത്തത് ശരിയല്ല. ഷാജി. എൻ കരുണിനെ ആറുതവണ ഫോൺ ചെയ്തിരുന്നു. സംസ്ഥാന പുരസ്കാര വേദിയിൽ വെച്ചും ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണിച്ചിരുന്നു. അത് അദ്ദേഹം മറന്നുപോയതാകാം." കമൽ പറഞ്ഞു.

ഷാജി. എൻ കരുണിന് വേദനിച്ചെങ്കിൽ മാപ്പുചോദിക്കാൻ തനിക്ക് ഒരു വിഷമവുമില്ലെന്നും കമൽ പറഞ്ഞു.