നാരായണീന്റെ മൂന്നാണ്മക്കള്‍ ഗുഡ്‌വില്‍ ഒരുക്കുന്ന ഇരുപത്തിയേഴാമത്തെ ചിത്രമാണ്. ഇതേവരെ ഒരു ടെലിവിഷന്‍ അവാര്‍ഡ് പോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ എന്തുവന്നാലും ഒരു ദേശീയ പുരസ്‌കാരമോ സംസ്ഥാന പുരസ്‌കാരമോ വാങ്ങിച്ചിരിക്കും എന്ന് തീരുമാനിച്ചതിന്റെ പേരില്‍ കഥ കേട്ടപ്പോള്‍ ചാടിപ്പിടിച്ചതാണ് കിഷ്‌കിന്ധാകാണ്ഡം. പറയുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നിര്‍മാതാവിനൊപ്പം സംവിധായകനും താരങ്ങളും Talkies-ല്‍ ചേരുന്നു.

To advertise here,

തനിക്ക് മമ്മൂട്ടിയുമായുള്ള ഇഴയടുപ്പത്തെക്കുറിച്ച് ജോബി ജോര്‍ജ് പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.. ഗുഡ്‌വില്ലിന്റെ ലോഗോയില്‍ പോലും മമ്മൂക്കയുണ്ട്. എനിക്കേറെ ഇഷ്ടമുള്ള വ്യക്തിയാണദ്ദേഹം. വളരെ നല്ലൊരു മനസിന് ഉടമയാണ് മമ്മൂക്ക. ഞങ്ങള്‍ ഒന്നിച്ചപ്പോഴൊക്കെ വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്റെ വീട്ടുകാര്‍ക്ക് പുറമേ എന്നെ ഒരു കല്ലെടുത്ത് മമ്മൂക്ക എറിഞ്ഞാല്‍ പോലും എനിക്കതില്‍ പരാതിയോ പരിഭവമോ കാണില്ല. കടപ്പാട് മാത്രമേയുള്ളൂ അദ്ദേഹത്തോട്... ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള സ്‌നേഹമാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിസ് ഒരുക്കുന്ന ചിത്രങ്ങളോടുള്ള വിശ്വാസം. നമ്മള്‍ ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രേക്ഷകരെ രസിപ്പിച്ച ചിത്രങ്ങളാണ് അത്തരത്തിലൊന്ന് തന്നെയാകും നാരായണീന്റെ മൂന്നാണ്മക്കളും എന്നാണ് പ്രതീക്ഷ, ജോബി ജോര്‍ജ് പറയുന്നു.