വില്ലൻ വേഷങ്ങൾ വിട്ടിട്ടില്ലെന്ന് നടൻ സ്ഫടികം ജോർജ്. ‘വരുന്ന കഥാപാത്രങ്ങൾ പൂർണ്ണതയിലെത്തിക്കുക എന്നതാണ് പ്രധാനം. എല്ലാ കഥാപാത്രങ്ങളും ആകസ്മികമായിട്ട് വരുന്നതാണ്. ഹലോയിലെ കോമഡി കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമെന്ന് സംവിധായകനാണ് തിരിച്ചറിഞ്ഞത്. എനിക്കുപോലും അതിൽ അത്ര വിശ്വാസമില്ലായിരുന്നു’- സ്ഫടികം ജോർജ് പറഞ്ഞു. ഇനിയും എന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ പങ്കുവെക്കുകയാണ് സ്ഫടികം ജോർജും ലിഷോയും സനീഷും അൻവറും സുധീറും.

To advertise here,