മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനായിരുന്ന പൗലോസ് ദ്വിതീയന്‍ കാതോലിക ബാവയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ വിതുമ്പി കെഎസ് ചിത്ര. സഭാസ്ഥാനമായ ദേവലോകം അരമനയിലെ ബാവയുടെ ഖബറിടത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ബാവയുടെ വിയോ​ഗത്തിനു ശേഷം ആദ്യമായാണ് ചിത്ര ദേവലോകത്തെത്തുന്നത്.

To advertise here,

ഏകമകളുടെ വിയോ​ഗത്തിനു ശേഷമാണ് ഓർത്തഡോക്സ് സഭയുമായും ബാവയുമായും ചിത്ര കൂടുതൽ അടുക്കുന്നത്. പരുമല ആശുപത്രിയിലെ കാൻസർ സെന്ററിന് ചിത്രയുടെ മകളുടെ പേരുനിർദേശിച്ചതും ബാവയാണ്. മകൾക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധിയാണ് തിരുമേനി കാരണം നടന്നതെന്ന് ചിത്ര പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും ചിത്ര.