Video | ആ വേഷങ്ങൾ മിസ് ചെയ്യുന്നു; അതുപോലൊരു സിനിമ ചെയ്യാൻ കൊതി-കലാഭവൻ ഷാജോൺ
പൂണ്ടുവിളയാടിയിരുന്ന കോമഡി കഥാപാത്രങ്ങൾ മിസ് ചെയ്യുന്നുവെന്ന് നടൻ കലാഭവൻ ഷാജോൺ. മൈ ബോസിലെ അലിയെ പോലെയുള്ള കഥാപാത്രങ്ങൾക്കായി കൊതിക്കുന്നുവെന്നും ഷാജോൺ പറയുന്നു. ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി talkies-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനത്തെ കോമഡി കഥാപാത്രങ്ങള്‍ക്ക് വേണ്ടി കൊതിക്കുന്നുണ്ട്. മൈ ബോസിലെ ക്യാരക്ടറൊക്കെ എന്ത് രസമായിരുന്നു. മൈ ബോസിലെ പോലെയൊക്കെയുള്ള ക്യാരക്ടര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന സീനും അങ്ങനെ കുറേ സീക്വന്‍സ് ഉണ്ട് ആ സിനിമയില്‍. ഫസ്റ്റ് ഹാഫില്‍ ദിലീപേട്ടന്‍ വളരെ സൈലന്റാണ്. സെക്കന്‍ഡ് ഹാഫിലാണ് ദിലീപേട്ടന്റെ പൂണ്ടുവിളയാട്ടം. അതേസമയം ഫസ്റ്റ് ഹാഫില്‍ ഞാന്‍ ചെയ്ത അലി എന്ന കഥാപാത്രത്തെ അഴിച്ചുവിട്ടിരിക്കുകയാണ്. കൊതിയാണ് അങ്ങനത്തെ കഥാപാത്രങ്ങള്‍ ചെയ്യാന്‍, ഷാജോൺ പറയുന്നു.
In Short: Actor Kalabhavan Shajon expresses his desire for comedy roles similar to his character `Ali` in `My Boss`. He reminisces about the film`s memorable scenes.
Content Highlights: Kalabhavan Shajon says he misses playing comedic roles.
Published: 13 Mar 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented