സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് തരംഗം തീര്‍ത്ത കണ്ടന്റ് ക്രിയേറ്ററാണ് നടന്‍ ജോമോന്‍ ജ്യോതിര്‍. സിനിമയില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയ കണ്ടന്റുകളില്‍ ആളെ അധികം കാണാറില്ല. അതിന്റെ കാരണം പറയുകയാണ് ജോമോന്‍. സിനിമയില്‍ കയറാന്‍ വേണ്ടി മാത്രമാണ് താന്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ ചെയ്തിരുന്നതെന്നും അത് സാധ്യമായതോടെ കണ്ടന്റ് ക്രിയേഷനുകള്‍ക്ക് പഴയപോലെ സമയം കിട്ടുന്നില്ലെന്നും ജോമോന്‍ പറയുന്നു

To advertise here,

'രണ്ടുമൂന്നു വര്‍ഷത്തോളം കണ്ടന്റ് ക്രിയേഷനിലും യൂട്യൂബിലും സജീവമായിരുന്നു. വീഡിയോ കണ്ടിട്ട് ആരെങ്കിലും വിളിക്കട്ടെ എന്നതായിരുന്നു പ്രതീക്ഷ. യൂട്യൂബ് ചാനലില്‍ വീഡിയോ ചെയ്യുന്ന സമയം മുതലേ സംവിധായകന്‍ വിപിന്‍ ദാസിനെ അറിയാം. വീഡിയോ വിപിന്‍ ചേട്ടന്‍ കാണാറുമുണ്ട്. പേഴ്സണലി ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു. രോമാഞ്ചത്തിനു ശേഷവും ചോദിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ പറ്റിയ വേഷം വന്നപ്പോള്‍ വിളിച്ചു'. ഏറ്റവും പുതിയ ചിത്രമായ 'വാഴ'യുടെ തിരക്കഥാകൃത്താണ് വിപിന്‍ ദാസ്