നിഖില വിമൽ ഇപ്പോൾ 'തേപ്പ്' സീസണിലാണ്, തമിഴർക്ക് പൂങ്കുഴലി ടീച്ചറാണ് | Get Set Baby | Nikhila
'ഒരു ഹീറോ സൂപ്പർ സ്റ്റാർ ആയാൽ, അല്ലെങ്കിൽ അതിമാനുഷികമായ കഥാപാത്രങ്ങൾ ചെയ്താൽ പിന്നൊരു മൂന്ന് നാല് കൊല്ലത്തേക്ക് അത്തരം കഥാപാത്രങ്ങൾ മാത്രം തേടി വരുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെയല്ല. അതുകൊണ്ടാണ് മാർക്കോയ്ക്ക് ശേഷം വളരെ സാധാരണക്കാരനായ ഒരു ഗൈനക്കോളജിസ്റ്റിന്റെ റോളിൽ ഉണ്ണിക്ക് നിങ്ങളുടെ മുന്നിൽ എത്താനാവുന്നത്, പറയുന്നത് മലയാളികളുടെ പ്രിയ നടൻ സുധീഷാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഗെറ്റ് സെറ്റ് ബേബിയുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ നിഖില വിമലിനും ഫറ ഷിബ്ലയ്ക്കുമൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു സുധീഷ്.
'മേപ്പടിയാനുൾപ്പെടെ ഉണ്ണിയുടെ കൂടെ കുറേ സിനിമകൾ വന്നിരുന്നു അതൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല. ഉണ്ണിക്കൊപ്പം ഒരു സിനിമ എന്നത് വലിയ ആഗ്രഹമായിരുന്നു. വിനയ് ഈ കഥ പറയുന്ന സമയത്ത് എല്ലാം ഓകെ ആയി വന്നു, അങ്ങനെ ഗെറ്റ് സെറ്റ് ബേബിയുടെ ഭാഗമായി'... നിഖില പറഞ്ഞു. 'ഞാനിന്നേ വരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ചിത്രത്തിലേത്, എനിക്ക് ടൈപ്പ് കാസ്റ്റിങ്ങിന്റെ കാര്യത്തിൽ സീസണുണ്ട്. ഒരു കഥാപാത്രം വന്നാൽ പിന്നെ ആ ടൈപ്പ് കഥാപാത്രങ്ങളുടെ ഒരു സീസൺ വരാറുണ്ട്. അരവിന്ദന്റെ അതിഥികൾ വന്ന സമയം തൊട്ട് ജോ ആൻഡ് ജോ വരെ ഒരു സീസൺ, അതിന് ശേഷം ഒരു ബ്രേക്ക് വന്നു, ഇപ്പോൾ തേപ്പ് സീസണിലാണ് ഞാൻ നിൽക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങൾ ഉദാഹരണം. ഗെറ്റ് സെറ്റ് ബേബിക്ക് ശേഷം അടുത്ത സീസൺ തുടങ്ങുമോ എന്ന് നോക്കിയിരിക്കുകയാണ് ഞാൻ', നിഖില പറഞ്ഞു.
Inshort: Unni Mukundan, Nikhila Vimal, and Farha Shibla talk about their new movie, Get Set Go Baby. A refreshing change from superhero roles, Unni plays a gynecologist.
Content Highlights: Interview with Nikhila Vimal, Farha Shibla and Sudheesh for Get-Set Baby movie
Published: 19 Feb 2025, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented