'ആളുകൾക്ക് പേടി, ഞാൻ ഹീറോയുടെ കൂടെയാണെങ്കിൽ സമാധാനമായെന്ന പോസ്റ്റുകൾ വന്നത് അതുകൊണ്ടാണ്'
"ചിലമ്പിൽ അഭിനയിക്കുന്ന സമയത്ത് അശോകനും റഹ്മാനുമൊക്കെ സീനിയർ നടന്മാരാണ്. ഞാനവരുടെ മുന്നിലിങ്ങനെ കൈകൂപ്പി ബഹുമാനത്തോടെ നിന്നു..." പറയുകയാണ് മലയാളത്തിന്റെ ആക്ഷൻ കിങ്ങ് ബാബു ആന്റണി. സീനിയേഴ്സ് ആണെങ്കിലും തന്നെ റാഗ് ചെയ്യാൻ ഇരുവരും ധൈര്യപ്പെട്ടിട്ടില്ലെന്ന് ബാബു ആന്റണി പറയുമ്പോൾ, 'ജീവനിൽ കൊതിയുള്ളവർ അങ്ങനെ ചെയ്യുമോ' എന്ന കൗണ്ടറുമായെത്തി അശോകൻ. തൊണ്ണൂറുകളിലെ ഹിറ്റ് സംവിധായകൻ സുനിൽ കാരന്തൂരിന്റെ കേക്ക് സ്റ്റോറിയിലൂടെ വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിൽ ഇരുവരും സംവിധാകനും നായകൻ അരുണിനുമൊപ്പം Talkies ൽ ചേരുന്നു.
വില്ലനായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ആളുകൾക്ക് തന്നെ കാണുന്നതേ പേടിയായിരുന്നു എന്ന് പറയുന്നു ബാബു ആന്റണി." ഇപ്പോഴും ഫെയ്സ്ബുക്കിലൊക്കെ പോസ്റ്റ് കാണാറുണ്ട് ബാബു ആന്റണി ഹീറോയുടെ കൂടെ ആണെങ്കിൽ സമാധാനമായിരുന്നു എന്ന് പറഞ്ഞുകൊണ്ട്. ചെയ്ത കഥാപാത്രങ്ങൾ കാരണം ഒരു പേടി പ്രേക്ഷകർക്ക് എന്നും തോന്നിയിരുന്നു. ഞാനൊക്കെ വന്ന കാലഘട്ടത്തിൽ വില്ലനാണെങ്കിൽ രണ്ട് ബലാത്സംഗ രംഗമെങ്കിലും വേണം എന്ന ഫോർമാറ്റ് ആയിരുന്നു. പക്ഷേ ബലാത്സംഗ രംഗങ്ങളോ, സ്ത്രീകൾക്കെതിരേയുള്ള അതിക്രമമോ, ചീത്ത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു,. ഇതൊന്നും ഇല്ലാതെ വില്ലൻ കഥാപാത്രം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചത് വർക്ക് ഔട്ട് ആയി. അതുകൊണ്ടാകണം പേടിക്കൊപ്പം സ്നേഹവും പ്രേക്ഷകർ എനിക്ക് തന്നു". ബാബു ആന്റണി പറയുന്നു.
മാനത്തെ കൊട്ടാരം, ചന്ത, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ സുനിൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കേക്ക് സ്റ്റോറി. സുനിലിന്റെ മകൾ വേദയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേദ തന്നെയാണ് ചിത്രത്തിലെ നായികയാവുന്നതും. ചന്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതിനെക്കുറിച്ചും സുനിൽ പറഞ്ഞു. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രമാകും ചന്ത 2. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ശരിയായി വരുമ്പോൾ മാത്രമേ ചിത്രം ഓൺ ആവുകയുള്ളൂ. ബാബു ആന്റണിക്കൊപ്പം അദ്ദേഹത്തിന്റെ മകനും സിനിമയുടെ ഭാഗമാവും. സുനിൽ പറയുന്നു.
In Short: Malayalam action star Babu Antony reflects on his early film days, shares insights about working with Ashokan and Rahman, and discusses his approach to villain roles. He reunites with director Sunil Karanthoor for the new movie Cake Story, featuring Sunil’s daughter Vedha as lead actress and writer. A sequel to Chanda is also in the pipeline.
Content Highlights: Interview with malayalam movie cake story
Published: 10 Apr 2025, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented