'ഉദ്ഘാടനത്തിനൊക്കെ പോയാൽ ഒരാള്‍ പോലും അടുത്തുവരില്ല, കൂളായി റിബ്ബണ്‍ കട്ട് ചെയ്ത് തിരിച്ചു പോരാം'
ആക്ഷന്‍ സിനിമകള്‍ കൂടുതല്‍ ചെയ്തിരുന്നതുകൊണ്ട് ആളുകള്‍ക്ക് ഒരു പേടിയോ അകല്‍ച്ചയോ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഉദ്ഘാടനത്തിനൊക്കെ പോയാല്‍ ഒരാള്‍ പോലും അടുത്തു വരില്ല, കൂളായി റിബ്ബണ്‍ കട്ട് ചെയ്ത് തിരിച്ചു പോരാം', മലയാളത്തിന്റെ ആക്ഷന്‍ ക്വീന്‍ വാണി വിശ്വനാഥ് പറയുന്നു.
പക്ഷേ ഇതേ ആക്ഷന്‍ ഇമേജ് തന്നെ ദോഷവും ആയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. 'സൂപ്പര്‍സ്റ്റാര്‍സിന്റെ പെയര്‍ ആയി അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടാത്തതാണ് ഒരു പ്രശ്നം. ഈ ഫൈറ്റൊക്കെ ചെയ്യുന്ന ഇതിനെ പിടിച്ചിടണ്ടല്ലോ എന്ന് പലരും വിചാരിക്കും. പക്ഷേ അവര്‍ക്ക് നേരെ നിന്ന് മാസ് ഡയലോഗ് അടിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. മമ്മൂക്കയെ ആയാലും ലാലേട്ടനെ ആയാലും സുരേഷേട്ടനെ ആയാലും ചീത്ത വിളിക്കാന്‍ സാധിച്ചിട്ടുണ്ട്. മിക്കതും നായകന്മാരെ എതിര്‍ക്കുന്ന കഥാപാത്രങ്ങളാണല്ലോ. സൂപ്പര്‍ സ്റ്റാറുകളെ എതിര്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമല്ലേ - വാണി പറയുന്നു.
ചെറുപ്പം മുതലേ ആക്ഷന്‍ സിനിമകളോടായിരുന്നു തനിക്ക് താതപര്യമെന്നും ആയോധന കലകളുടെയോ മറ്റോ പിന്‍ബലമില്ലാതെയാണ് സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരുന്നതെന്നും വാണി പറയുന്നു. അമ്മ വേഷങ്ങളുള്‍പ്പടെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനുള്ള ആഗ്രഹവും താരം പങ്കുവച്ചു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വാണി. ചിത്രത്തിന്റെ വിശേഷങ്ങളുമായി വാണിക്കൊപ്പം സംവിധായകന് എം.എ നിഷാദും മഞ്ജു പിള്ളയും Talkies-ല്‍.
Inshort - Malayalam action queen Vani Vishwanath opens up about the challenges of her action image, her preference for diverse roles, and her upcoming film `Oru Anveshanathinte Thudakkam`.
Content Highlights: actress vani viswanath interview latest movie oru anveshanathinte thudakkam
Published: 06 Nov 2024, 11:15 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented