ആംബിയര്‍ നോക്കി കിക്കര്‍ അടിച്ച് സ്റ്റാര്‍ട്ട് ആക്കിയിരുന്ന കാലത്തുനിന്ന് ബുള്ളറ്റ് ബൈക്കുകള്‍ ഒത്തിരി മുന്നോട്ട് പോയെങ്കിലും തലയെടുപ്പിലും ശബ്ദത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. ബുള്ളറ്റ് ബൈക്കുകളെ യുവാക്കളുടെ ഇഷ്ടവാഹനമാക്കിയത് ക്ലാസിക് 350 ആണ്. 

ഈ വാഹനത്തിനുമുണ്ടായിരുന്നു അല്‍പ്പം പോരായ്മ. അതില്‍ തന്നെ ഏറ്റവും പ്രധാനം വിറയല്‍ ആയിരുന്നു. 'കറ തീര്‍ന്ന വാഹനം' എന്ന പ്രയോഗം 'വിറ തീര്‍ന്ന ബുള്ളറ്റ്' എന്ന് തിരുത്തിയെത്തിയ പുതിയ ക്ലാസിക് 350-യുടെ വിശേഷങ്ങളിലേക്ക്.