വര്‍ക്കേഷന് പറ്റിയ മികച്ച ഇടമാണ് വയനാടെന്നും ഇക്കാര്യത്തില്‍ വയനാടിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തുമെന്നും വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ താമസിച്ച് ജോലിചെയ്യുന്ന വര്‍ക്കേഷന്‍ ഒരുക്കുന്നതിനുള്ള പദ്ധതി കെ.ടി.ഡി.സി. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ത്തന്നെ ആരംഭിക്കുന്നുണ്ട്. അതില്‍ വയനാട്ടില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കും.
''കോവിഡനന്തര ടൂറിസത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു ട്രെന്‍ഡായിരുന്നു വര്‍ക്കേഷന്‍. കോവിഡിനുശേഷം ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ഞങ്ങള്‍ വയനാടിനുമാത്രമായി പ്രത്യേകമായ കാമ്പയിന്‍ നടത്തിയിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ആ കാമ്പയിന്‍. വയനാട്ടില്‍വന്നു താമസിക്കാമെന്നും സുരക്ഷിതമായി, ശാന്തമായി ജോലിചെയ്യാമെന്നുമാണ് നമ്മള്‍ മുന്നോട്ടുവെച്ചത്.'' -മന്ത്രി 'മാതൃഭൂമി'യോടു പറഞ്ഞു.
ടൂറിസത്തിന് ഒരു പുതിയ അവസരം
കെ.ആര്‍. വാഞ്ചീശ്വരന്‍,
പ്രസിഡന്റ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍
ആയുര്‍വേദ ടൂറിസം, റിലീജ്യസ് ടൂറിസം എന്നിയ്ക്കുപുറമേ വര്‍ക്കേഷന്‍ എന്ന പുതിയൊരു വിഭാഗംകൂടിയായി. കോര്‍പ്പറേറ്റുകളാണ് ഇതിന്റെ ടാര്‍ജറ്റ് എന്നതാണ് ഏറ്റവും വലിയ ഗുണം. വന്‍കിട കമ്പനികളാണ് ജീവനക്കാര്‍ക്ക് ഇത്തരം അവസരങ്ങള്‍ നല്‍കുന്നത്. ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികളെവരെ ആകര്‍ഷിക്കാന്‍ പറ്റും. വയനാട് ടൂറിസത്തിന് ഇത് വലിയ ഗുണംചെയ്യും. കോര്‍പ്പറേറ്റുകള്‍ക്ക് പ്രത്യേക റേറ്റ് കൊടുക്കാന്‍ കഴിയും. ഇവിടെ അടിസ്ഥാനസൗകര്യങ്ങളുണ്ട്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റികൂടിയുണ്ടെങ്കില്‍ നല്ലതാണ്. ചില സ്ഥലങ്ങളില്‍മാത്രമേ ഇന്റനെറ്റ് പ്രശ്‌നം ഉണ്ടാവുകയുള്ളൂ.
കോയമ്പത്തൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നെല്ലാം ആളുകള്‍ വരാന്‍ സാധ്യതയുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് പകല്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാം. രണ്ടാഴ്ചയൊക്കെ ഒരുമിച്ചുനിന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാഴ്ചകള്‍ കാണാന്‍ പോവാം. അങ്ങനെ ഒട്ടേറെ സാധ്യതകളുണ്ട്. ഐ.ടി. മേഖലയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നതായി കാണുന്നത്.
രണ്ടുപേരും ഒരേ ഫീല്‍ഡിലുള്ളവരാണെങ്കില്‍ കൂടുതല്‍ ഗുണംചെയ്യും. രണ്ടുവര്‍ഷമായി വയനാട്ടില്‍ ടൂറിസംരംഗത്ത് വന്‍വളര്‍ച്ചയാണുള്ളത്. വയനാട്ടില്‍ ഹോംസ്റ്റേകളും റിസോര്‍ട്ടുകളുമടക്കം രണ്ടായിരത്തോളം അക്കൊമഡേഷന്‍ യൂണിറ്റുകളുണ്ട്. സൗകര്യങ്ങളുടെ പോരായ്മയില്ല.
Content Highlights: workation at wayanad tourism
Published: 07 Nov 2023, 05:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented