വേളി ടൂറിസ്റ്റ് വില്ലേജില്‍ കട്ടപ്പുറത്തായിരുന്ന കളിത്തീവണ്ടി (മിനിയേച്ചര്‍ ട്രെയിന്‍) വീണ്ടും ഓടിത്തുടങ്ങി. തീവണ്ടിയുടെ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജ് യൂണിറ്റിന്റെ സാങ്കേതിക പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് തീവണ്ടി ഓടിയിരുന്നില്ല. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ചാര്‍ജിങ് യൂണിറ്റ് എത്തിച്ചു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വില്ലേജില്‍ ഉണ്ടായിരുന്ന സന്ദര്‍ശകരെ തീവണ്ടിയില്‍ കയറ്റി ട്രയല്‍ റണ്‍ നടത്തി.
ഇത് വിജയം കണ്ടതോടെയാണ് വൈകീട്ട് വീണ്ടും തീവണ്ടി ഓടിച്ചതെന്ന് വിനോദസഞ്ചാര വകുപ്പിന് വേണ്ടി നടത്തിപ്പ് ചുമതലയുള്ള ടൂര്‍ഫെഡ് എം.ഡി. ഇന്‍ചാര്‍ജ് ബിജു പ്രസാദ് മാതൃഭൂമിയോട് പറഞ്ഞു. 200 പേര്‍ തീവണ്ടിയില്‍ സഞ്ചരിക്കാന്‍ എത്തിയിരുന്നു.
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഒന്‍പതുകോടി രൂപ മുടക്കിയാണ് കളിത്തീവണ്ടി പദ്ധതി നടപ്പിലാക്കിയത്. ടൂര്‍ ഫെഡ് എന്ന കമ്പനിക്കാണ് നടത്തിപ്പു ചുമതലയും നല്‍കിയത്. ചാര്‍ജിങ് യൂണിറ്റ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്നാണ് തീവണ്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
'കട്ടപ്പുറത്തായി കളിത്തീവണ്ടി' എന്ന തലക്കെട്ടില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ടൂറിസം ഡയറക്ടര്‍ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുകയും ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തകരാറിലായ ചാര്‍ജിങ് യൂണിറ്റിനു പകരം പുതിയത് സ്ഥാപിച്ച് തീവണ്ടി പ്രവര്‍ത്തനക്ഷമമാക്കിയത്. ഒന്‍പതുകോടി രൂപ മുടക്കിയാണ് കളിത്തീവണ്ടി പദ്ധതി നടപ്പിലാക്കിയത്.
Content Highlights: veli tourist village miniature train
Published: 22 Oct 2023, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented