തിരുവനന്തപുരം: റെയിൽ പാളത്തിലുണ്ടായിരുന്ന കരിങ്കല്ലിൽ തട്ടി വേളി ടൂറീസ്റ്റ് വില്ലേജിലെ കുട്ടിത്തീവണ്ടി പാളം തെറ്റി ട്രാക്കിനുളളിൽ കുടുങ്ങി. തീവണ്ടി ഒരുവശത്തേക്ക് ചരിഞ്ഞെങ്കിലും മറഞ്ഞില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 48 പേരായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ ചിലർക്ക് പരിക്കുണ്ട്.
വില്ലേജിലെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കടൽക്കരയിലുളള പൊഴിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതോടെ തീവണ്ടിയിൽ നിന്നും ചിലർ ഇറങ്ങിയോടി. പിന്നീട്, ടൂറീസ്റ്റ് വില്ലേജ് അധികൃതരുൾപ്പെട്ടവർ സ്ഥലത്തെത്തി തീവണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ പുറത്തിറക്കി.
വേളി ടൂറീസ്റ്റ് വില്ലേജിൽ നിന്ന് കടൽക്കര വരെയുളള ഭാഗത്തേക്ക് ഏകദേശം രണ്ടരക്കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാളം നിർമിച്ചിട്ടുളളത്. അപകടത്തിന് പിന്നലെ സാങ്കേതിക സംഘമെത്തി പാളത്തിൽ നിന്ന് മാറി ട്രാക്കിൽ കുടുങ്ങിയ ചക്രത്തെ മാറ്റി സ്ഥാപിക്കാനുളള ജോലികൾ പുരോഗമിക്കുന്നുണ്ട്.
Content Highlights: Miniature Train, Veli Tourism Village accident
Published: 20 Apr 2024, 10:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented