വേഗ
കുട്ടനാടിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചരികളെ കൊണ്ടുപോയ വേഗ ബോട്ട് സര്‍വീസിന്റെ കളക്ഷന്‍ രണ്ടുകോടിയിലെത്തി.
ജലഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള കാറ്റമറൈന്‍ ബോട്ട് സര്‍വീസ് 2020 മാര്‍ച്ചിലാണ് ഉദ്ഘാടനം നിര്‍വഹിച്ചു നീറ്റിലിറക്കിയത്.
എന്നാല്‍, കോവിഡുകാലത്ത് സര്‍വീസ് നിര്‍ത്തിവെച്ചു. ഡിസംബറില്‍ കൂടുതല്‍ സര്‍വീസുകളുമായി തുടക്കമിട്ട യാത്രയാണ് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ത്തന്നെ മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചത്.
തുടര്‍ച്ചയായ ക്രിസ്മസ്, പുതുവത്സര അവധിദിവസങ്ങളില്‍ മാത്രം വേഗ ബോട്ട് സര്‍വീസ് കളക്ഷന്‍ 6.7 ലക്ഷം രൂപയും സീ കുട്ടനാട് കളക്ഷന്‍ 5.4 ലക്ഷം രൂപയുമാണ്. കുട്ടനാടിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാവുന്ന തരത്തിലാണ് വേഗ ബോട്ടിന്റെ സര്‍വീസ്. രാവിലെ 11.30ന് ആലപ്പുഴയില്‍ നിന്നുതുടങ്ങി പുന്നമട, മുഹമ്മ, പാതിരാമണല്‍, കുമരകം, ആര്. ബ്ലോക്ക്, മാര്‍ത്താണ്ഡം കായല്‍, ചിത്തിര, സി. ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരികെ 4.30ന് ആലപ്പുഴയില്‍ എത്തും.
40 എ.സി. സീറ്റുകളും 80 നോണ്‍ എ.സി. സീറ്റുകളുമാണ് ബോട്ടിലുള്ളത്. എ.സി. സീറ്റിന് 600 രൂപയും നോണ്‍ എ.സി. സീറ്റിന് 400 രൂപയുമാണു നിരക്ക്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബോട്ടില്‍ നാടന്‍വിഭവങ്ങളുടെ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. സി കുട്ടനാട് ടൂറിസം ബോട്ടായി മാറ്റിയശേഷം ദിവസവും രണ്ടു സര്‍വീസാണു നടത്തുന്നത്. 10.45നും മൂന്നിനും ആരംഭിക്കുന്ന യാത്രയില്‍ കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് മൂന്നുമണിക്കൂര്‍ കായല്‍ക്കാഴ്ചകള്‍ കാണാം. ഇരുനില ബോട്ടിന്റെ മുകളില്‍ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. മുകള്‍നിലയ്ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
നിലവില്‍ രണ്ടുബോട്ടുകളിലും ദിവസവും മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ട്. വേഗ ബോട്ടില്‍നിന്നു മാത്രം ഒരുദിവസം 56,000 രൂപയോളം ലഭിക്കുന്നുണ്ടെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. ബുക്കിങ് നമ്പര്‍: 9400050325, 9400050326.
Content Highlights: Vega II Luxury Boat Service kuttanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..