
ഗംഗാആരതിയുടെ അതേ പ്രാധാന്യത്തോടെ യമുനാ ആരതി കൊണ്ടുവരാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ലോകപ്രശസ്തമായ ഗംഗാ ആരതിയ്ക്ക് ലക്ഷങ്ങളാണ് പങ്കെടുക്കാറ്. അതുപോലെ യമുനാനദിക്കരയിലും ആരതി നടത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് അറിയിച്ചു. ജൗണ്‍സര്‍ മഹോല്‍സവത്തിനോടനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യമുനാ ആരതിയ്‌ക്കൊപ്പം മഹാഭാരത് സര്‍ക്യൂട്ട് എന്ന പുതിയ യാത്രാ പദ്ധതിയും സർക്കാർ കൊണ്ടുവരും. പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് താമസിച്ച ഇടമെന്ന് വിശ്വസിക്കപ്പെടുന്ന ലാഘമണ്ഡല്‍ എന്ന പ്രദേശത്തൂടെയാണ് യാത്ര സംഘടിപ്പിക്കുക. ഇവ കൂടാതെ ഉത്തരാഖണ്ഡിലെ 13 സഞ്ചാരകേന്ദ്രങ്ങളില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആലോചനയുമുണ്ട്.
ഉത്തരാണ്ഡിലെ ടൂറിസം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരും. ആപ്പ് വഴി ഉത്തരാഖണ്ഡിന്റെ ടൂറിസം സെക്ടറിനെക്കുറിച്ച് ഏത് യാത്രികനും വിശദമായി അറിയാന്‍ സാധിക്കും.
Content Highlights: Uttarakhand to start Yamuna Arti similar to Ganga Arti
Published: 12 Feb 2020, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented