
കാശുകൊടുക്കാതെ വിമാനത്തില്‍ കയറാന്‍ സാധിക്കുമോ? സ്വപ്നത്തില്‍ മാത്രം നടക്കും എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ അത്തരത്തിലൊരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് എന്ന അമേരിക്കന്‍ വിമാനക്കമ്പനി.
കോവിഡ് വാക്സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് എയര്‍ലൈന്‍സ് സഞ്ചാരികള്‍ക്കായി പുതിയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. കോവിഡ് വാക്സിന് പൂര്‍ണമായും എടുത്തവര്‍ക്ക് സൗജന്യമായി ഒരു വിമാന യാത്രയാണ് കമ്പനി നല്‍കുന്നത്. യുവര്‍ ഷോട്ട് ടു ഫ്ളൈ എന്നാണ് ഈ പദ്ധതിയ്ക്ക് യുണൈറ്റഡ് എയര്‍ലൈന്‍സ് പേരുനല്‍കിയിരിക്കുന്നത്. കമ്പനിയുടെ സി.ഇ.ഒ സ്കോട്ട് കിര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അമേരിക്കന്‍ പൗരന്മാര്ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
എന്നാല്‍ ഈ ഓഫര്‍ ലഭിക്കുന്നതിനായി സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മൈലേജ് പ്ലസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ സൗജന്യ വിമാനയാത്രയ്ക്ക് അവസരം ലഭിക്കൂ. അത് ഓണ്‍ലൈന്‍ വഴി ചെയ്യാവുന്നതാണ്. ജൂണ്‍ 22 വരെ സഞ്ചാരികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി യാത്രക്കാര്‍ കോവിഡ് വാക്സിന് എടുത്തതിന്റെ രേഖകള്‍ സമര്‍പ്പിക്കണം. ഇത്രയും ചെയ്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാനത്തില്‍ സൗജന്യമായി പറക്കാം.
Content Highlights: United Airlines is offering free flights for a year to vaccinated travellers
Published: 27 May 2021, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented