തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്.
പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.
നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.
രാജ്യാന്തര സർവീസുകൾ: 300 പ്രതിവാര എടിഎമ്മുകളിൽനിന്ന് 326 ആയി കൂടും- 9% വർധന.
പ്രതിവാര സർവീസുകൾ:
- അബുദാബി – 66
- ഷാർജ – 56
- ദമ്മാം – 28
- കുവൈത്ത് – 24
- മാലദ്വീപ്– 24
- ദുബായ് – 22
- മസ്കത്ത് – 22
- ക്വലാലംപുർ – 22
- ദോഹ – 20
- സിങ്കപ്പുർ – 14
- ബഹ്‌റൈൻ – 10
- കൊളംബോ – 08
- റിയാദ് – 06
- ഹാനിമാധൂ – 04
ആഭ്യന്തര സർവീസുകൾ: പ്രതിവാര എടിഎമ്മുകൾ 300 ഇൽ നിന്ന് 406 ആയി ഉയരും- 35% വർധന
- ബെംഗളൂരു – 92
- ഡൽഹി – 84
- മുംബൈ – 70
- ചെന്നൈ – 42
- ഹൈദരാബാദ് – 28
- നവി മുംബൈ – 28
- കൊച്ചി – 26
- ട്രിച്ചി – 12
- കണ്ണൂർ – 10
- പുണെ – 08
- മംഗളൂരു – 06
Content Highlights: Thiruvananthapuram International Airport announces a 22% increase in flights for its winter schedule, starting Sunday, with new routes and increased frequency to domestic and international destinations.
Published: 26 Oct 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented