
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ മേഖല അതിശൈത്യത്തിന്റെ പിടിയില്‍. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ താപനില ഏഴ് ഡിഗ്രിവരെ താഴ്ന്നിരുന്നെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പൂജ്യം ഡിഗ്രിയിലെത്തിയത്. ഇതോടെ വിവിധ പ്രദേശങ്ങളിലെ പുല്‍മേടുകളില്‍ മഞ്ഞുവീണു.
പ്രദേശം അതിശൈത്യത്തിന്റെ പിടിയിലായതോടെ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവര്‍ അത്യുത്സാഹത്തിലായി. തണുപ്പാസ്വദിക്കാന്‍ പുലര്‍ച്ചെതന്നെ പ്രദേശത്തെ റിസോര്‍ട്ടുകളില്‍നിന്ന് ചെണ്ടുവര, കന്നിമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നു.
മൂന്നാര്‍ ടൗണ്‍, ദേവികുളം, ഒ.ഡി.കെ., സൈലന്റ്വാലി, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ താപനില വരുംദിവസങ്ങളില്‍ പൂജ്യത്തിന് താഴെ എത്തുമെന്നാണ് കരുതുന്നത്. അവധിക്കാലമായതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും തുടരുകയാണ്.
Content Highlights: snow fall in munnar 2024 christmas
Published: 25 Dec 2024, 10:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented