ഗള്‍ഫ് രാജ്യങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രമായി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡൈ്വസറിന്റെ 2024-ലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ലോകത്തെ പ്രധാന ആകര്‍ഷകകേന്ദ്രങ്ങളില്‍ പത്താംസ്ഥാനവും മസ്ജിദിനാണ്.

To advertise here,

വിവിധ രാജ്യങ്ങളിലെ സഞ്ചാരികള്‍ നല്‍കിയ 80 ലക്ഷത്തിലേറെ അഭിപ്രായങ്ങളും 25-ലേറെ ലോകോത്തര ആകര്‍ഷണങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.

സാംസ്‌കാരിക, ചരിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന വിഭാഗത്തില്‍ ലോകത്തെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളില്‍ മസ്ജിദ് മൂന്നാംസ്ഥാനത്താണ്. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിന് മസ്ജിദിന്റെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. യൂസിഫ് അല്‍ ഒബൈദ്ലി പറഞ്ഞു. 

വിവിധ രാജ്യക്കാരായ 70 ലക്ഷത്തിലേറെപ്പേര്‍ പ്രതിവര്‍ഷം മസ്ജിദ് സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനം പേരും യു.എ.ഇ.ക്ക് പുറത്തുള്ളവരാണ്. ഇതിലേറെയും ഇന്ത്യക്കാരാണെന്നാണ് കണക്ക്.