സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് 23 മുതല്‍ പ്രവേശനം അനുവദിക്കാന്‍ എം.മുകേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവേശനം. സഞ്ചാരികള്‍ക്ക് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ആയിരിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും.
ഡി.ടി.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ക്കു മാത്രമേ തുരുത്തിലേക്ക് സഞ്ചാരികളുമായി പോകാന്‍ അനുവാദം നല്‍കൂ. 52 ബോട്ടുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സും ഇന്‍ഷുറന്‍സും മറ്റു രേഖകളും പരിശോധിക്കുമ്പോള്‍ സര്‍വീസിനു യോഗ്യമായ ബോട്ടുകളുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.
15-20 ബോട്ടുകള്‍ മാത്രം
ഒരുദിവസം പരമാവധി 15 മുതല്‍ 20 വരെ ബോട്ടുകള്‍ക്കു മാത്രമേ തുരുത്തിലേക്കു സര്‍വീസ് നടത്താന്‍ അനുവാദം നല്‍കൂ. ഒരേസമയം തുരുത്തില് പരമാവധി നൂറുപേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. അനധികൃത ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും. അനധികൃതമായി തുരുത്തില് എത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളെ ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ തുരുത്തില് എത്തിക്കുന്ന ബോട്ടുകള്‍ക്കെതിരേയും നടപടിയുണ്ടാകും.
ടിക്കറ്റ് നിരക്ക് വര്‍ധിക്കും
തുരുത്തിലേക്ക് ഒരാള്‍ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് ഇതു നൂറുരൂപയായിരുന്നു. ജി.എസ്.ടി. ഉള്‍പ്പെടെയാണ് 150 രൂപ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലായില്‍ ഡിങ്കിവള്ളം മറിഞ്ഞ് സ്ത്രീ മരിച്ചതോടെയാണ് തുരുത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷവേളയില്‍ തുരുത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഉചിതമായെന്ന് നാട്ടുകാര്‍ പറഞ്ഞു.
Content Highlights: sambranikodi island tourist destination kollam
Published: 18 Dec 2022, 06:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented