തിരുവില്വാമല: വില്വാദ്രിനാഥക്ഷേത്രത്തിലെ പുനര്‍ജനിനൂഴല്‍ ബുധനാഴ്ച നടക്കും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) നാളിലാണ് പുനര്‍ജനിനൂഴല്‍ച്ചടങ്ങ് നടക്കുന്നത്. പുലര്‍ച്ചെ നാമജപ ഘോഷയാത്രയോടുകൂടി മേല്‍ശാന്തിയും ഭക്തരും ക്ഷേത്രത്തില്‍നിന്ന് മൂന്നു കിലോമീറ്ററോളം അകലെ കിഴക്കേ ദിക്കിലുള്ള ഗുഹാമുഖത്തെത്തി പ്രത്യേക പൂജയ്ക്കു ശേഷമാണ് പുനര്‍ജനിനൂഴല്‍ ആരംഭിക്കുന്നത്.

To advertise here,

പുനര്‍ജനിനൂഴാനുള്ള ടോക്കണ്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ തിരുവില്വാമല ദേവസ്വം ഓഫീസില്‍നിന്ന് വിതരണംചെയ്യും.

പ്രായമായവരും ആരോഗ്യപ്രശ്‌നം ഉള്ളവരും സ്ഥിരമായി അസുഖങ്ങള്‍ ഉള്ളവരും പുനര്‍ജനിനൂഴുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും ടോക്കണ്‍ എടുക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണമെന്നും ദേവസ്വം മാനേജര്‍ വിജയകുമാര്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ രാവിലെ 7.30-ന് വിശേഷാല്‍ കാഴ്ചശ്ശീവേലി, മേളം, പഞ്ചവാദ്യം, സമ്പൂര്‍ണ ഗീതാപാരായണം, ഏകാദശി പ്രസാദവിതരണം, വൈകീട്ട് വിളക്കുവെപ്പ് എന്നിവയുണ്ടാകും.