പാലക്കാട്: അമൃത എക്സ്പ്രസ്സിനുപിന്നാലെ പാലക്കാട് -എറണാകുളം മെമുവും തമിഴ്നാട്ടിലേക്ക്. നിലവിൽ പൊള്ളാച്ചിവരെയാണ് ഓടുകയെങ്കിലും പഴനിവരെ ദീർഘിപ്പിച്ചേക്കും. ഇതിനുള്ള നിർദ്ദേശം റെയിൽവേ അധികൃതർ സമർപ്പിച്ചതായാണ് സൂചന. താമസിയാതെ ഓട്ടം തുടങ്ങുമെന്നാണ് സൂചന.

To advertise here,

56831/56832 നമ്പറായാണ് പാലക്കാട്- പൊള്ളാച്ചി മെമു സർവ്വീസ് നടത്തുക. രാവിലെ പാലക്കാട്ടുനിന്ന് എറണാകുളത്തെത്തി തിരികെ പലക്കാട്ടെത്തിയശേഷമാവും വണ്ടി പൊള്ളാച്ചിയിലേക്ക് തിരിക്കുക. വൈകീട്ട് 5.45 ന് പാലക്കാടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 8.10 ന് പൊള്ളാച്ചിയിലെത്തും, പൊള്ളാച്ചിയിൽ നിന്ന് പിറ്റേന്നുരാവിലെ 5.15 ന് പുറപ്പെട്ട് ഏഴിന് പാലക്കാട്ടെത്തും.

ആഴ്ചയിൽ അഞ്ചുദിവസമാവും നിലവിൽ ഓടുക. പാലക്കാട്ടുനിന്നുള്ള വണ്ടി തിങ്കൾ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും തിരികെയുള്ള വണ്ടി ചൊവ്വ, ബുധൻ ദിവസങ്ങളിലും ഓടില്ല. പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷീപുരം, ആനമലൈ റോ‍ഡ് എന്നിവിടങ്ങളിൽ നിറുത്തും. എട്ട് ബോഗികളുള്ളതാണ് മെമു. പതിവുപോലെ പാലക്കാട് തന്നെയാവും അറ്റകുറ്റപ്പണികൾ.