മേട്ടുപ്പാളയം: ഊട്ടി തീവണ്ടിക്ക് പൈതൃക പദവി ലഭിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനില്‍ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. 

To advertise here,
placeholder
-
വെള്ളിയില്‍ തീര്‍ത്ത പൈതൃക തീവണ്ടി എന്‍ജിന്റെ രൂപം, പിന്നില്‍ പൈതൃക തീവണ്ടി എഞ്ചിന്‍

സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി, സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസന്ന, കോച്ച് എന്‍ജിനീയര്‍ മുഹമ്മദ് അഷറഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നന്ദുലാല്‍ മീണ,  ഹെറിട്ടേജ് സ്റ്റീം ചാരിയറ്റ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. നടരാജന്‍ എന്നിവരും കുറച്ച് ജീവനക്കാരും മാത്രമാണ് പങ്കെടുത്തത്.

placeholder
-
ഊട്ടി തീവണ്ടിയെ യുനെസ്‌കോ അംഗീകരിച്ച 15 വര്‍ഷം തികഞ്ഞതിന്റെ ആഘോഷ ചടങ്ങില്‍ നിന്നും

കഴുകി വൃത്തിയാക്കിയ എന്‍ജിനില്‍ മാലകള്‍ അണിയിച്ച ശേഷം മധുരം നല്‍കിയതോടെ ചടങ്ങ് പൂര്‍ത്തിയായി. 2005 ജൂലൈ 15നാണ് ഡര്‍ബനില്‍ വെച്ച് നടന്ന ചടങ്ങില്‍ നീലഗിരി മൗണ്ടെന്‍ റെയില്‍വേ (NMR) യ്ക്കു യുനെസ്‌കോ പൈതൃക പദവി നല്‍കിയത്.

Content Highlights: Nilgiri Mountain Railway, 15th Anniversary of Nilgiri Heritage Train, Ootty Heritage Train, UNESCO