ബെംഗളൂരു: മൂന്നുമാസത്തിനുള്ളിൽ കൂടുതൽ തീവണ്ടികൾ ലഭിക്കുന്നതോടെ നമ്മ മെട്രോ ഗ്രീൻ, പർപ്പിൾ, യെല്ലോ പാതകളിലൂടെയുള്ള സർവീസുകളുടെ എണ്ണം ഗണ്യമായി വർധിക്കും. ഇതോടെ സർവീസുകൾ തമ്മിലുള്ള ഇടവേള കുറയുന്നതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന കൂടുതൽ പേർ മെട്രോയിലേക്ക് മാറുമെന്നാണ് കരുതുന്നത്.
തിരക്കേറിയ ഓഫീസ് സമയങ്ങളിൽ കൂടുതൽ സർവീസ് നടത്തുന്നത് യാത്രക്കാർക്കും അനുഗ്രഹമാകും.ഗ്രീൻ ലൈനിൽ സർവീസ് നടത്താനുള്ള പുതിയതീവണ്ടി കഴിഞ്ഞ ആഴ്ച കൈമാറിയിരുന്നു. ആറ് കോച്ചുകളുള്ള തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കിയതിനുശേഷം സർവീസിന് ഉപയോഗിക്കും. ഇതോടെ ഈ ലൈനിലെ ഓഫീസ് സമയത്തുള്ള സർവീസുകളുടെ ഇടവേള കുറയും.
ഗ്രീൻ, പർപ്പിൾ ലൈനുകളിലേക്ക് ഈ മാസംതന്നെ രണ്ട് തീവണ്ടികൂടി ലഭിക്കും. ഇതിനൊപ്പംഈ രണ്ട് പാതകളിലേക്കുമായി 18 പുതിയ തീവണ്ടികൾ കൂടി ഈ വർഷം പകുതിയോടെ ലഭിക്കും. ഇതോടെ റൂട്ടുകളിൽ നാലര മുതൽ എട്ട് മിനിറ്റ് വരെ ഇടവേളയിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.
ഐ.ടി. കേന്ദ്രങ്ങളിലൂടെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ എട്ടാമത്തെ തീവണ്ടി ഈയിടെയാണ് ഓടിത്തുടങ്ങിയത്. ഇതോടെ ഈ പാതയിൽ ഓഫീസ് സമയത്തെ സർവീസുകളുടെ ഇടവേള ഒൻപത് മിനിറ്റായി കുറഞ്ഞു. ഏഴ് മാസം മുൻപ് 25 മിനിറ്റോളം ഇടവേളയിൽ സർവീസുകളുമായിട്ടായിരുന്നു യെല്ലോ ലൈനിൽ മെട്രോ തീവണ്ടികൾ ഓടിത്തുടങ്ങിയത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഏഴ് തീവണ്ടികൾ കൂടി യെല്ലോ ലൈനിലേക്ക് ലഭിക്കും. ഇതോടെ തിരക്കേറിയ സമയങ്ങളിലെ സർവീസുകളുടെ ഇടവേള ഗണ്യമായി കുറയും.
പുതിയ പാതയായ പിങ്ക് ലൈനിൽ മേയിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക്‌ലൈനിൽ താവരകരെ മുതൽ കാലേന അഗ്രഹാരം വരെയുള്ള 7.5 കിലോ മീറ്റർ ആകാശപാതയിലാകും ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുക. പാതയുടെ രണ്ടാംഘട്ടം ഡിസംബറിൽ പൂർത്തിയാക്കാനാണ് ഒരുങ്ങുന്നത്.
പുതിയ ലൈനുകളിൽകൂടി സർവീസ് ആരംഭിക്കുന്നതിനാൽ ഈ വർഷം അവസാനത്തോടെ നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽവർധിക്കും. നഗരത്തിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവിൽ പരിഹാരംകാണാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Content Highlights: Increased train frequency across Green, Purple, and Yellow lines., Reduction in peak-hour waiting times for commuters., New trains arriving within the next three months., Pink line operations scheduled to commence in May., Expansion aimed at reducing road traffic congestion.
Published: 11 Mar 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented