
വീഡിയോയിൽ നിന്ന് | Photo: Instagramescapetolandscapes
ആദ്യമായി വിദേശയാത്ര ചെയ്യുന്ന അമ്മയ്ക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് നൽകി സർപ്രൈസൊരുക്കി മകൾ. കണ്ടന്റ് ക്രിയേറ്ററായ പ്രകൃതി അറോറയാണ് അമ്മയ്ക്ക് രാജകീയ യാത്ര ഒരുക്കിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള അവരുടെ യാത്രയും വിമാനത്തിനുള്ളിൽ വെച്ചുള്ള സർപ്രൈസും അറോറ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
അറോറയും അമ്മയും വിമാനത്താവളത്തിൽ എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഡ്യൂട്ടി ഫ്രീയിലും എയർപോർട്ട് ലോഞ്ചുമെല്ലാം ചുറ്റിനടക്കുന്ന അമ്മയെ വീഡിയോയിൽ കാണാം. വിമാനത്തിൽ കയറിയതിന് ശേഷമാണ് അറോറ അമ്മയോട് സർപ്രൈസ് വെളിപ്പെടുത്തുന്നത്.
'അമ്മ പറക്കാനൊരുങ്ങുന്നത് ബിസിനസ്സ് ക്ലാസ്സിലാണ്', അറോറ അമ്മയോട് പറഞ്ഞു. ഇതുകേട്ട് വികാരാധീനയായ അമ്മ കണ്ണീരടക്കി വൈകാരികമായി പ്രതികരിക്കുകയും ഉടൻതന്നെ ഭർത്താവിനെ വിളിച്ച് തന്റെ സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.
പലതവണ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, തൻ്റെ ജീവിതത്തിലെ ഏറ്റവും അർഥവത്തായ വിമാനയാത്രയായിരുന്നു ഇതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളിലൂടെ മാതാപിതാക്കളെ സന്തോഷിപ്പിക്കാനും അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.
വീഡിയോ പെട്ടെന്ന് വൈറലാകുകയും കാഴ്ചക്കാർ തങ്ങളുടെ അനുഭവം കമന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ എൻ്റെ കണ്ണ് നനയിച്ചു, എത്ര മനോഹരമായ നിമിഷം, ഒരാൾ എഴുതി. വളരെ മനോഹരമായ ഈ നിമിഷം പങ്കുവെച്ചതിന് നന്ദിയെന്ന് മറ്റൊരാളും കുറിച്ചു.
Content Highlights: Content creator gifts her mom a luxurious business class experience for her first international trip. Watch their heartwarming airport and in-flight surprises go viral!
Published: 01 Nov 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented