ലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ ഗ്യാരേജിലെ താരമാണ് ബി.എം.ഡബ്ല്യുവിന്റെ സൂപ്പർ ബൈക്കായ ആർ 1250 ജി.എസ്. ഇപ്പോഴിതാ, ധനുഷ്കോടിയിലേക്ക് താൻ നടത്തിയ യാത്രയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. കഴിഞ്ഞുപോയതിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനും ഇനി വരാനിരിക്കുന്നതിനും നന്ദി എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ കമന്റുകളുമായെത്തി. ടൊവിനോ തോമസ്, വിജയ് യേശുദാസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളും കമന്റിട്ടിട്ടുണ്ട്. പ്രോപ്പർ റൈഡിങ്ങ് ഗിയറുകൾ ധരിച്ചാണ് മഞ്ജുവിന്റെ റൈഡ്.

ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചർ ബൈക്കായ ആർ 1250 ജി.എസ്. 2023-ലാണ് മഞ്ജു ഈ മോഡൽ സ്വന്തമാക്കുന്നത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആർ 1250 ജി.എസ്സിന്റെ വില. 1254 സി.സി. ട്വിൻ സിലിണ്ടർ ബോക്സർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എൻ.എം. ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്.