1887 മുതലാണ് മെയില്‍ എന്ന പേരുവീണത്. ആദ്യം ചെന്നൈ റോയാപുരം മുതല്‍ ഓള്‍ഡ് കോയമ്പത്തൂര്‍ വരെയും പിന്നീട് കോഴിക്കോട് വരെയും ഓടി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: തീവണ്ടികളില്‍ മുതുമുത്തച്ഛനായ മംഗളൂരു-ചെന്നൈ മെയില്‍ (12601/12602) ഇനി ലിങ്ക് ഹൊഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുകളിലേക്ക്. 158 വയസ്സുള്ള മെയില്‍ ജനുവരി 18-നുശേഷം പരമ്പരാഗത കോച്ച് ഒഴിവാക്കും. 1967-ല്‍ തുടങ്ങിയ മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റും (58 വയസ്സ്) എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറും. ഇവയ്‌ക്കൊപ്പം ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിലും (12695/96), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റിലും (22639/40) എല്‍എച്ച്ബി കോച്ച് ഘടിപ്പിക്കും. 137 വയസ്സുള്ള മലബാര്‍ എക്‌സ്പ്രസും 23 വയസ്സുള്ള മാവേലി എക്‌സ്പ്രസും ഇനി എല്‍എച്ച്ബിയിലേക്ക് മാറാനുണ്ട്.
1867-ലാണ് ആദ്യമായി ഓടിത്തുടങ്ങിയത്. ബ്ലൂ മൗണ്ടെയ്ന്‍, നീലഗിരി, മലബാര്‍ എന്നായിരുന്നു ആദ്യപേരുകള്‍. 1887 മുതലാണ് മെയില്‍ എന്ന പേരുവീണത്. ആദ്യം ചെന്നൈ റോയാപുരം മുതല്‍ ഓള്‍ഡ് കോയമ്പത്തൂര്‍ (ഇപ്പോള്‍ പോത്തന്നൂര്‍) വരെയും പിന്നീട് കോഴിക്കോട് വരെയും ഓടി.
പിന്നീട് മംഗളൂരുവിലേക്ക് നീട്ടി. രൂപത്തിലും മാറ്റം വന്നു. കല്‍ക്കരിയില്‍ ഓടിയ വണ്ടി ഇലക്ട്രിക് ലോക്കോയായി. എന്നാല്‍ പരമ്പരാഗത കോച്ച് മാറി എല്‍എച്ച്ബിയിലെത്താന്‍ 2026 വരെ കാത്തിരിക്കേണ്ടിവന്നു. പാലക്കാട് ഡിവിഷന്റെ വണ്ടികളാണ് മെയിലും വെസ്റ്റ് കോസ്റ്റും. മാവേലി, മലബാര്‍ എക്‌സ്പ്രസുകളുമായി റേക്കുകള്‍ പങ്കുവെച്ചാണ് ഇവ സര്‍വീസ് നടത്തുന്നത്. അതാണ് എല്‍എച്ച്ബിയിലേക്കുള്ള വൈകലിന് കാരണം.
മലബാര്‍ എക്‌സ്പ്രസ് ഓടിത്തുടങ്ങിയത് 1888 മുതലാണ്. വൈദ്യുതി ലോക്കോയിലേക്ക് മാറിയെങ്കിലും പരമ്പരാഗതരൂപത്തില്‍ തന്നെയാണ് മലബാറിന്റെ ഓട്ടം.
എല്‍എച്ച്ബി പ്രത്യേകത
പരമാവധി വേഗം 160 കിമി. ഭാരം കുറഞ്ഞ, ഉറപ്പുള്ള കോച്ചുകള്‍. വലിയ ബോഗി, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളും. കോച്ചുകള്‍ക്കിടയില്‍ ആന്റി ക്ലൈമ്പിങ് ഡിവൈസ്. കൂട്ടിയിടി സംഭവിച്ചാല്‍ കോച്ചുകള്‍ക്ക് അപകടം പറ്റില്ല. പരമ്പരാഗത കോച്ചിനേക്കാള്‍ കുറഞ്ഞ അറ്റകുറ്റപ്പണി.
Content Highlights: Iconic trains like Mangaluru-Chennai Mail (12601/12602) and West Coast Express are upgrading to LHB coaches, offering enhanced safety and comfort. Learn more about the transition.
Published: 17 Nov 2025, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented