കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയില്‍ മനുഷ്യനിര്‍മിത ദ്വീപായ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 500 കോടി രൂപയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു. ഷോപ്പിങ്മാളും മള്‍ട്ടിപ്ലക്‌സും മറ്റു വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് പദ്ധതി.
ഏകദേശം 150 ഏക്കറാണ് ബി.ഒ.ടി. പാലത്തിനടുത്തായി (അലക്സാണ്ടര്‍ പറമ്പിത്തറ പാലം മുതല്‍ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 15 ഏക്കറിലാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഹൈലൈറ്റ് ഗ്രൂപ്പ് ഷോപ്പിങ് മാള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
മള്‍ട്ടിപ്ലക്സുകളടക്കം ഇവിടെ ഒരുങ്ങുന്നുണ്ട്. ചെറിയ ഐസ്‌ക്രീം കട മുതല്‍ വന്‍കിട വ്യാപാര ശൃംഖലകള്‍ വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കൊച്ചി തുറമുഖ അതോറിറ്റിയുടെ സ്ഥലം വിവിധ ഗ്രൂപ്പുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കിയാണ് വികസന പദ്ധതികള്‍ ഒരുക്കുന്നത്. 30 വര്‍ഷത്തെ കരാറിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.
നിലവില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വസ്ത്ര ബ്രാന്‍ഡുകള്‍, കഫെ, റസ്റ്ററന്റ് തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ അന്താരാഷ്ട്ര ബ്രാന്‍ഡായ സ്റ്റാര്‍ബക്സും ഉള്‍പ്പെടും. മറ്റ് വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുവരുകയാണ്.
ആദ്യഘട്ടം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ നിക്ഷേപ സാധ്യതകളും വില്ലിങ്ടണ്‍ ഐലന്‍ഡിലെ ബിസിനസ് ഡിസ്ട്രിക്ട് തേടിയെത്തും.
ടൂറിസത്തിന് കുതിപ്പേകും
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാണ് വില്ലിങ്ടണ്‍ ഐലന്‍ഡിന് അടുത്തായുള്ള ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. മാത്രമല്ല, ഏറ്റവും കൂടുതല്‍ ആഭ്യന്തരം അന്താരാഷ്ട്ര സഞ്ചാരികള്‍ എത്തുന്നതും എറണാകുളം ജില്ലയിലാണ്, അതുകൊണ്ട് തന്നെ പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുന്നത് കൊച്ചി കേന്ദ്രീകരിച്ച് കൂടുതല്‍ സഞ്ചാരികളെത്താന്‍ സഹായകരമാകും.
Content Highlights: kochi willingdon island 500 crore township project
Published: 30 Jun 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented