20 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക.

നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സീ പ്ലെയിൻ സർവീസ് ഉടൻ ആരംഭിക്കും. സർവീസ് നടത്തുന്നതിനുള്ള വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു.
മിക്കവാറും ചൊവ്വാഴ്ച മുതൽപരീക്ഷണപ്പറക്കൽ നടത്തിയേക്കും. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ യാത്രാ സർവീസുകളുടെ സമയക്രമം പ്രഖ്യാപിക്കും.
ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.
ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കൽ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്.
20 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.
Content Highlights: Seaplane trials connecting Kochi to Lakshadweep islands starting Tuesday, Service covers Agatti, Kadmat, Kalpeni, Kavaratti, and Kiltan islands, Skyhop aircraft with 20-passenger capacity, Travel time reduced to 45-50 minutes, CIAL conducted the feasibility study for the project
Published: 11 May 2026, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented