പഴയ കോച്ചുകള്‍ നിശ്ചിതതീയതിയില്‍ മാറ്റുമെന്ന് റെയില്‍വേ അറിയിച്ചാല്‍ അത് നടപ്പാക്കാറുണ്ട്. കേരളത്തിലേക്കുള്ള തീവണ്ടികളുടെ കാര്യത്തില്‍ ഈ കൃത്യത പാലിക്കുന്നില്ല.

ചെന്നൈ: കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തെ കോച്ച് ഫാക്ടറികളിൽ നിർമിച്ചത് 42,600 എൽ.എച്ച്.ബി. കോച്ചുകൾ. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കും കേരളത്തിനകത്തും സർവീസ് നടത്തുന്ന ഭൂരിഭാഗം തീവണ്ടികളിലും ഇപ്പോഴുമുള്ളത് പഴഞ്ചൻ കോച്ചുകൾ.
കേരളത്തിലേക്കുള്ള ചെന്നൈ-മംഗളൂരു മെയിൽ (12601/12602), ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637/22638), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (22639/22640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12695/12696) തീവണ്ടികൾ ഫെബ്രുവരി ഒന്നോടെ എൽ.എച്ച്.ബി. കോച്ചുകളാക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. എന്നാലിത് നടപ്പായിട്ടില്ല.
പഴയ കോച്ചുകൾ നിശ്ചിതതീയതിയിൽ മാറ്റുമെന്ന് റെയിൽവേ അറിയിച്ചാൽ അത് നടപ്പാക്കാറുണ്ട്. എന്നാൽ, കേരളത്തിലേക്കുള്ള തീവണ്ടികളുടെ കാര്യത്തിൽ ഈ കൃത്യത പാലിക്കുന്നില്ല.
റെയിൽവേയിലെ വർക്ക്‌ഷോപ്പുകളിൽനിന്ന് 2004-നും 2014-നുമിടയിൽ 2300 എൽ.എച്ച്.ബി. കോച്ചുകളാണ് പുറത്തിക്കിയത്. അതിന്റെ 18 ഇരട്ടിയോളമാണ് 2014-നും 2025-നുമിടയിൽ പുറത്തിറക്കിയത്. എന്നാൽ, പുതുകോച്ചുകൾക്കായി കേരളം ഇനിയും കാത്തിരിക്കണമെന്നാണ് റെയിൽവേ നൽകുന്ന സൂചന.
നിർമിച്ച് 25 വർഷം പിന്നിടുന്നതിന് മുൻപ് തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റിയിരിക്കണമെന്നാണ് വ്യവസ്ഥ. കേരളത്തിലേക്കുള്ള തീവണ്ടികളിലെ കോച്ചുകൾ 23-24 വർഷം പഴക്കമുള്ളവയാണ്.
Content Highlights: Discover why Kerala trains still use old coaches despite 42,600 LHB coaches being built. Learn about the delayed upgrade & railway`s promise.
Published: 03 Feb 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented