തിരുവനന്തപുരം: രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിലുണ്ട്. ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. ടൂറിസംമേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്ന കേരളത്തിന് പ്രതീക്ഷ നൽകുന്ന കണക്കുകളാണിവ.
രാജ്യത്തെ 761 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 94 എണ്ണവും കേരളത്തിലാണ്-12 ശതമാനം. മഹാരാഷ്ട്രയും (86) ഗുജറാത്തുമാണ് (76) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1006. ഇതിൽ 607 എണ്ണവും കേരളത്തിൽ. ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34 ശതമാനം വരുമിത്. ഗുജറാത്തിൽ 120, മഹാരാഷ്ട്രയിൽ 69 എണ്ണം. 705 ഫോർ സ്റ്റാർ ഹോട്ടലുകളിൽ 420 എണ്ണവും കേരളത്തിലാണ്, 59.57 ശതമാനം. ഗുജറാത്താണ് (61) രണ്ടാംസ്ഥാനത്ത്, മഹാരാഷ്ട്ര (36) മൂന്നാംസ്ഥാനത്ത്.
മൂന്നുവിഭാഗങ്ങളിലുമായി ആകെയുള്ള 2472 സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിലാണ്. ഹോട്ടലുകളിലെ സൗകര്യങ്ങൾ വിലയിരുത്തി സ്റ്റാർപദവി നൽകുന്ന കേന്ദ്ര ടൂറിസംവകുപ്പിന്റെ കണക്കിലാണ് കേരളത്തിലെ സ്റ്റാർകുതിപ്പ് പറയുന്നത്.
കേരളത്തിൽ ബാർ ലൈസൻസ് കിട്ടണമെങ്കിൽ ത്രീസ്റ്റാർപദവിയിലുള്ള സൗകര്യം വേണമെന്നതും ഇതിന് കാരണമായിട്ടുണ്ട്. ടൂറിസംമന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അപ്രൂവൽ ആൻഡ് ക്ലാസിഫിക്കേഷൻ കമ്മിറ്റിയാണ് സ്റ്റാർപദവി നൽകുന്നത്.
Content Highlights: Kerala has the highest number of five star hotels
Published: 28 Apr 2025, 07:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented