തീര്‍ഥാടന കാലത്തിന് ശേഷം ശൈത്യകാലത്തെ വിശ്രമത്തിനായി കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍ അടച്ചു. ബുധനാഴ്ചയാണ് ഈ ക്ഷേത്രങ്ങള്‍ അടച്ചത്. നേരത്തെ ഗംഗോത്രി ക്ഷേത്രവും അടച്ചിരുന്നു. ശൈത്യം ആരംഭിച്ചതിനെ തുടര്‍ന്ന് കേദാര്‍നാഥിലും പരിസരത്തും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.
കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും ക്ഷേത്രം അടയ്ക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനായി നിരവധി വിശ്വാസികള്‍ കേദാര്‍നാഥിലെത്തി. ശൈത്യകാലത്ത് കേദാര്‍നാഥിലെ പൂജകള്‍ ഉഖീമഠിലെ ക്ഷേത്രത്തിലാണ് നടക്കുക. ഇതിനായി ക്ഷേത്രത്തിലെ പഞ്ചമുഖി ഡോലി ഉഖീമഠിലേക്ക് മാറ്റും.
ഈ സീസണില്‍ ഏതാണ്ട് 19.5 ലക്ഷം തീര്‍ഥാടകരാണ് കേദാര്‍നാഥിലെത്തിയത്. ചാര്‍ധാമുകളിലൊന്നായ ബദരീനാഥ് ക്ഷേത്രവും ഉടന്‍ അടയ്ക്കും. ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ അടയ്ക്കുന്ന ഈ ക്ഷേത്രങ്ങള്‍ പിന്നീട് ഏപ്രില്‍-മെയ് സമയത്താണ് തുറക്കുക.
Content Highlights: Kedarnath, Yamunotri Temples Close For Winter Season
Published: 18 Nov 2023, 12:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented