
ദിസ്പുർ: കാസിരംഗ ദേശീയോധ്യാനവും കടുവാസംരക്ഷണ കേന്ദ്രവും കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. 2024-25 വർഷത്തിൽ മാത്രം 4,06,564 പേർ ഇവിടം സന്ദർശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17,693 പേർ വിദേശ സഞ്ചാരികളാണ്. സഞ്ചാരികളുടെ ഒഴുക്ക് ക്രമാധീതമായി വർധിച്ചതോടെ ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് അസമിൽ ഉണ്ടായിരിക്കുന്നത്.
കണക്കുകൾ പ്രകാരം 2014-15 കാലത്ത് 132930 സന്ദർശകരായിരുന്നു.
2021-22 കാലത്ത് 234416 പേർ,
2022-23 കാലത്ത് 324836 പേർ,
2023-24 കാലത്ത് 327493 പേർ,
2024-25 കാലത്ത് 406564 പേർ എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്.
വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.5 ശതമാനത്തോളം വർധനവുണ്ടായതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2024-25 കാലത്ത് 10.90 കോടി രൂപയാണ് പാർക്കിൽ നിന്ന് മാത്രമായുള്ള വരുമാനം. 2014-15 നേക്കാൾ 2.85 കോടി കൂടുതലാണിത്. പ്രാദേശിക കട - കമ്പോളങ്ങളുടെ ലാഭത്തിലും സഞ്ചാരികളുടെ ഒഴുക്ക് വൻതോതിൽ സഹായകരമായതായി റിപ്പോർട്ടിൽ പറയുന്നു. ലോഡ്ജ്, ഭക്ഷണ ശാലകൾ, കടകളടക്കമുള്ളവയ്ക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വർധനവ് സഹായകരമായി.
ഭൂട്ടാൻ രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ സന്ദർശനം സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക് കാസിരംഗ സന്ദർശിച്ചിരുന്നു. മാർച്ച് 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാസിരംഗയിൽ എത്തിയിരുന്നു. 1974 -ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാസിരംഗ സന്ദർശിക്കുന്നത്. 2025- ഫെബ്രുവരിയിൽ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ 60 വിദേശ പ്രതിനിധികളടങ്ങുന്ന സംഘവുമായി ഉദ്യാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ കാസിരംഗയെക്കുറിച്ച് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കാസിരംഗയെയും ഉൾപ്പെടുത്തി ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.
ഇക്കോ ടൂറിസത്തിനാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നത്. പ്രകൃതിക്കനുയോജ്യമായ രീതിയിൽ യാത്രയ്ക്കായി ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
Content Highlights: Kaziranga sets new tourism record with 406564 visitors
Published: 03 Apr 2025, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented