ഐ.ആര്‍.സി.ടി.സിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും. ഇന്‍ഡോര്‍-വാരാണസി റൂട്ടിലാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവില്‍ ഡല്‍ഹി-ലഖ്‌നൗ റൂട്ടിലും അഹമ്മദാബാദ്-മുംബൈ റൂട്ടിലുമാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസുകളുള്ളത്. 

To advertise here,

റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ് രണ്ടു ട്രെയിനുകളിലുള്ളതുപോലെ ചെയര്‍ കാര്‍ കംപാര്‍ട്ട്‌മെന്റുകള്‍ ഈ ട്രെയിനിലുണ്ടാകില്ല. പകരം മുഴുവന്‍ കോച്ചുകളും സ്ലീപ്പറായിരിക്കും. ഫെബ്രുവരി 20 ന് പുതിയ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സ്വകാര്യ ട്രെയിനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് യാത്രികരില്‍ നിന്നും ലഭിക്കുന്നത്.  22500 കോടി രുപ മുതല്‍മുക്കില്‍ 100 റൂട്ടുകളില്‍ 150 പ്രൈവറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ മന്ത്രാലയം. 

Content Highlights: IRCTC’s third ‘private train’ to run on Indore-Varanasi route