ന്യൂഡല്‍ഹി: സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് റെയില്‍വെ കൈമാറും.
ഇന്ത്യന്‍ റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കും. ഈതുക അവരുടെ അക്കൗണ്ടിലേയ്ക്കാണ് വരവുവെയ്ക്കുക.
സ്വകാര്യ ട്രെയിനുകള്‍ പുറപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞേ അതേ സ്റ്റേഷനില്‍നിന്ന് ഈ റൂട്ടില്‍ വേറൊരു ട്രയിന്‍ പുറപ്പെടൂ. സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണിത്.
സ്വകാര്യ ട്രെയിനുകളിലെ ബുക്കിങ് ശേഷി 80ശതമാനത്തില്‍കവിഞ്ഞാല്‍ ഈ സൗകര്യംനല്‍കില്ലെന്നും റെയില്‍വെ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിങ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുക.
വെയ്റ്റിങ് ലിസ്റ്റില്‍ ഏറെയാത്രക്കാരുള്ള തിരക്കേറിയ റൂട്ടുകളിലാകും സ്വകാര്യ ഓപ്പറേറ്റര്‍മാരെ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തും. യാത്രാ സമയം കുറയ്ക്കാനും അനുമതിനല്‍കും.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികള്‍ ഓടിക്കാന്‍ റെയില്‍വെ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു.
2021 ഫെബ്രുവരിയോടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങും. 2023 ഏപ്രില്‍മാസത്തോടെ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കി.
Published: 07 Jul 2020, 04:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented