
കൊല്ലം: കൊല്ലം തുറമുഖത്തുനിന്ന് പുറംകടലിലേക്ക് ഒരു ചെറിയ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധതയറിയിച്ച് സ്വകാര്യ സംരംഭകര്‍. കഴിഞ്ഞ ദിവസം നീണ്ടകരയിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരള മാരിടൈം ബോര്‍ഡ് മാരിടൈം ഉച്ചകോടി എന്ന പേരില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍വെച്ചാണ് നിക്ഷേപകര്‍ ഇക്കാര്യമറിയിച്ചത്. കൊല്ലം തുറമുഖം വഴി ഇറക്കുമതിയും കയറ്റുമതിയും ചെയ്യാന്‍ പൊതുസംരംഭങ്ങളെ ആകര്‍ഷിക്കാന്‍ മുന്‍കൈയെടുക്കാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പോര്‍ട്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ചെയര്‍മാന്റെ തലത്തിലാണ് പദ്ധതികള്‍ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതെന്ന് അറിയിച്ചു.
ഹൈഡ്രോഗ്രാഫിക് സര്‍വേ, കടലിനുള്ളില്‍ വിദൂരമായി പ്രവര്‍ത്തിപ്പിക്കുന്ന യാനങ്ങളുടെ നിര്‍മാണവും പ്രവര്‍ത്തനവും, എണ്ണമലിനീകരണ പ്രതികരണ യന്ത്രങ്ങളില്‍ പരിശീലനം, വിവിധ മറൈന്‍ കോഴ്സുകള്‍ ആരംഭിക്കല്‍ തുടങ്ങിയവയും നിക്ഷേപകസംഗമത്തില്‍ ചര്‍ച്ചയായി. കൊല്ലത്ത് യാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെറിയ ഡ്രൈഡോക്കിന്റെ സ്റ്റാര്‍ട്ടപ്പിനെപ്പറ്റിയും നിക്ഷേപകരുടെ അന്വേഷണമുണ്ടായി. കൊല്ലം പോര്‍ട്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ പി.കെ.അരുണ്‍കുമാറാണ് ഉച്ചകോടി ഏകോപിപ്പിച്ചത്.
Content Highlights: investors interested to start cruise ship service from kollam port
Published: 11 Oct 2024, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented