ലോകം കൊറോണയോടു പൊരുതുന്നതിനിടെയാണ് ഇത്തവണ ലോകവനദിനവും ജലദിനവും എത്തുന്നത്. 'ജലവും കാലാവസ്ഥാ മാറ്റവും' എന്നതാണ് ഈ ജലദിനം മുന്നോട്ടുവെക്കുന്ന ആശയം. 'വനങ്ങളും ജൈവവൈവിധ്യവും' എന്നതാണ് വനദിനത്തിന്റെ ആശയം.
വനങ്ങളുടെ പ്രാധാന്യ ത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് 2012ലാണ് യു.എന്‍. മാര്‍ച്ച് 21 വനദിനമായി ആചരിച്ചു തുടങ്ങുന്നത്. 2001 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോകത്തെ 27 ശതമാനം വനങ്ങളും നഷ്ടമായി. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ 2018ലെ കണക്കനുസരിച്ച് ഒരു വര്‍ഷം 72.6 ദശലക്ഷം ഏക്കര്‍ വനമാണ് നഷ്ടമാകുന്നത്.
ജീവന്റെയും ജൈവസമ്പത്തിന്റെയും പോഷകകേന്ദ്രങ്ങളായ വനങ്ങളുടെ നശീകരണം കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി കൊറോണയടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ വഴിവെക്കുകയാണ്.
1992ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് ജലദിനമാചരിച്ചു തുടങ്ങിയത്. ലോകത്ത് 780 ദശലക്ഷം ജനങ്ങളാണ് ശുദ്ധജലമില്ലാതെ ജീവിക്കുന്നത്. ശുദ്ധജല ക്ഷാമവും വൃത്തിയില്ലാത്ത സാഹചര്യങ്ങളുംകാരണം വര്‍ഷംതോറും രണ്ടുലക്ഷം പേരാണ് ഇന്ത്യയില്‍ മരിക്കുന്നത്. ജലസംരക്ഷണത്തിന്റെയും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണക്കുകള്‍.
കൊറോണയടക്കമുള്ള മഹാമാരികള്‍ പടരുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വം പാലിക്കാന്‍ ജലം അത്യാവശ്യമാണ്. കൈ കഴുകുമ്പോഴും മറ്റും ജലം പാഴാക്കാതെ സൂക്ഷിക്കാം. ഭൂമിയിലേക്ക് ഒഴുക്കിക്കളയുന്ന ജലത്തില്‍ രാസ വസ്തുക്കളില്ലെന്ന് ഉറപ്പുവ രുത്താം. മലിനജലം ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരാം.
Content Highlights: International Day of Forests, World water day
Published: 21 Mar 2020, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented