വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ വിജയത്തിന് പിന്നാലെ, നിലവിൽ സർവീസ് നടത്തുന്ന ശതാബ്ദി, ജനശതാബ്ദി ട്രെനിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ. ട്രെയിനുകളുടെ രൂപഭംഗി, യാത്രാസൗകര്യങ്ങൾ, സേവന നിലവാരം എന്നിവ വർധിപ്പിക്കുന്ന പദ്ധതിയാണ് റെയിൽവേ ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ട്രെയിൻ കോച്ചുകൾ വിശദമായി പരിശോധിക്കാനും യാത്രക്കാർ നേരിടുന്ന പോരായ്മകൾ പരിഹരിക്കാൻ സമയബന്ധിതമായ കർമ്മപദ്ധതികൾ തയ്യാറാക്കാനും എല്ലാ സോണുകൾക്കും ബോർഡ് നിർദ്ദേശം നൽകി.
കോച്ചുകളുടെ ഫ്ലോറിങ്, പാനലുകൾ എന്നിവ നവീകരിക്കും. സീറ്റുകൾക്ക് കൂടുതൽ ഗുണമേന്മയുള്ള കവറുകൾ നൽകുകയും ചാർജിങ് പോർട്ടുകളും സ്നാക്ക് ടേബിളുകളും മികച്ചതാക്കുകയും ചെയ്യും.
ശുചിമുറികളിൽ ആധുനിക ഫിറ്റിംഗുകളും മികച്ച ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കും.
കോച്ചുകളിലെ കുലുക്കം കുറച്ച് സുഗമമായ യാത്ര ഉറപ്പാക്കും.
കോച്ചുകളുടെ പുറംഭാഗം കൂടുതൽ ആകർഷകമാക്കും. വ്യക്തമായ ലക്ഷ്യസ്ഥാന ബോർഡുകൾ സ്ഥാപിക്കും.
സിസിടിവി നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റം കൂടുതൽ പരിഷ്കരിക്കും.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന ഏകദേശം 25 ജോഡി ശതാബ്ദി എക്സ്പ്രസുകളും ഇരുപതിലധികം ജനശതാബ്ദി എക്സ്പ്രസുകളും നവീകരണ പദ്ധതിയുടെ ഭാഗമാകും.
Content Highlights: Modernization of 25 pairs of Shatabdi and 20+ Jan Shatabdi trains
Published: 27 Apr 2026, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented