ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂര്‍ പാക്കേജിലൂടെയാണ് മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങുന്നത്.
ഈ പാക്കേജിലെ അടുത്ത ട്രെയിന്‍ ഈ മാസം 17 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്, പോടന്നൂര്‍ ജംഗ്ഷന്, ഈറോഡ് ജങ്ഷന്, സേലം എന്നിവിടങ്ങളില്‍ നിന്ന് ഈ വണ്ടിയില്‍ കയറാം.
ജൂണ്‍ 17 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 26 ന് അവസാനിക്കും. എ.സി. ത്രീ ടയര്‍, സ്ലീപര്‍ ക്ലാസ് എന്നിവയുള്‍പ്പടെ 754 യാത്രക്കാര്‍ക്കാണ് പ്രവേശനം. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം.
എല്ലാ കോച്ചുകളിലും സി.സി.ടി.വി. ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും സഹായങ്ങള്‍ക്കായി ജീവനക്കാരുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് 18,350 രൂപയും തേര്‍ഡ് എ.സി. ക്ലാസിലെ യാത്രയ്ക്ക് 28,280 രൂപയുമാണ് ടിക്കറ്റ്. എ.സി. ഹോട്ടലുകളിലായിരിക്കും താമസം. കാഴ്ചകള്‍ കാണാനായി പോകുമ്പോള്‍ സുരക്ഷ ജീവനക്കാരുടെയും ഗൈഡുമാരുടെയും സേവനങ്ങളും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി. സൗകര്യവും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഐ.ആര്.സി.ടി.സി. വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്.
Content Highlights: Indian railways bharat gaurav train from kerala
Published: 11 Jun 2023, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented