വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ ഇനി അനുവദിക്കില്ല. ജനറല്‍ (റിസര്‍വ് ചെയ്യാത്ത) കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മേയ് 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. റിസര്‍വ് ചെയ്ത സ്ലീപ്പര്‍ - എസി കോച്ചുകളില്‍ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാര്‍ക്ക് റെയില്‍വെ പിഴ ചുമത്തും.
ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ് റെയില്‍വേയുടെ നടപടി. ഇതുകൂടാതെ മുന്‍കൂട്ടിയുള്ള റിസര്‍വേഷനിലും ഓണ്‍ലൈന്‍ ബുക്കിങ്ങിലും മേയ് 1 മുതല്‍ റെയില്‍വേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അവ ഇങ്ങനെയാണ്:
മുന്‍കൂര്‍ ബുക്കിംഗ് കാലാവധി കുറച്ചു
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു. ഇതോടെ 4 മാസം മുമ്പുവരെ റിസര്‍വേഷന്‍ സാധ്യമായിരുന്നതിന് പകരം യാത്രക്കാര്‍ക്ക് ഇപ്പോള്‍ 60 ദിവസം മുന്‍കൂട്ടി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.
ഓണ്‍ലൈന്‍ ബുക്കിംഗിന് ഒടിപി വെരിഫിക്കേഷന് നിര്‍ബന്ധം
ഐആര്‍സിടിസി അതിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വെരിഫിക്കേഷന് അവതരിപ്പിച്ചു. വ്യാജ ബുക്കിംഗുകള്‍ തടയുന്നതിനും ഉപയോക്താവിന്റെ ഐഡന്റിറ്റിയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു. ഓരോ തവണ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും, ഉപയോക്താക്കള്‍ ഒറ്റത്തവണ പാസ്വേഡ് (OTP) വഴി അവരുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.
Content Highlights: indian railway new rules waiting list booking changes
Published: 02 May 2025, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented