പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന, തണുപ്പുള്ള കാലാവസ്ഥയുള്ള നെല്ലിയാമ്പതിയിലും ചൂട് കൂടുന്നു. നെല്ലിയാമ്പതി കാരപ്പാറയില്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച മാപിനിയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഈ മാസത്തെ ഏറ്റവുംകൂടിയ ചൂടാണിത്. വര്‍ഷങ്ങളായി നെല്ലിയാമ്പതി തോട്ടംമേഖലയിലും വനമേഖലയിലും കാലാവസ്ഥയിലുണ്ടായ വ്യതിയാനംമൂലം നാലുഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വര്‍ധിച്ചിട്ടുള്ളത്.
രാത്രികാലങ്ങളിലുള്ള താപനിലയിലും വര്‍ധനയുണ്ടായി. കൂടുതല്‍ തണുപ്പുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സാധാരണ 10-12 ഡിഗ്രി സെല്‍ഷ്യസായിരുന്നത് ഇത്തവണ 14-16 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. ഇപ്പോള്‍ നെല്ലിയാമ്പതിയിലെ രാത്രി താപനില 19 ഡിഗ്രി സെല്‍ഷ്യസാണ്. നെല്ലിയാമ്പതി വനമേഖലയിലെ ഇലപൊഴിയും മരങ്ങള്‍ ഇലപൊഴിച്ചതോടെ മണ്ണും പാറക്കൂട്ടങ്ങളും ചൂടുപിടിച്ചതും താപനില ഉയരാന്‍ കാരണമായി. േ
താട്ടം മേഖലയിലുണ്ടായിരുന്ന കോടമഞ്ഞ് മാറിയതും തണുത്ത കാറ്റില്ലാതായതും കൃഷിയെയും ബാധിച്ചുതുടങ്ങിയെന്ന് തോട്ടമുടമകളും പറയുന്നു. മിക്ക തോട്ടങ്ങളും വെള്ളമുപയോഗിച്ച് നനച്ചുതുടങ്ങി. ചൂട് കൂടിയതോടെ നെല്ലിയാമ്പതിയിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഫാന്‍ സ്ഥാപിച്ചുതുടങ്ങി. സഞ്ചാരികളുടെ വരവും കുറഞ്ഞു.
വനമേഖലയിലുള്‍പ്പെടെ അരുവികളും വെള്ളച്ചാലുകളും വറ്റിയതോടെ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തോട്ടങ്ങളോടുചേര്‍ന്നുള്ള ചെക്ക് ഡാമുകളിലും നൂറടി, കാരപ്പാറ പുഴകളിലുമാണ് വെള്ളംകുടിക്കാനായി എത്തുന്നത്. നെല്ലിയാമ്പതിയിലും ഇത്തവണ ഇതുവരെ വേനല്‍മഴ പെയ്തിട്ടില്ല.
Content Highlights: nelliyampathy, palakkad
Published: 21 Mar 2024, 05:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented